' സോപ്പിട്ടോ, പക്ഷേ വല്ലാതെ പതപ്പിക്കരുത്' ;- പാര്‍ട്ടി കോടതി പരാമര്‍ശത്തില്‍ എം.സി ജോസഫൈനെതിരെ കെ മുരളീധരന്
കോഴിക്കോട്: പാര്‍ട്ടിയെന്നാല്‍ കോടതിയും പൊലിസ് സ്റ്റേഷനുമാണെന്ന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈനിന്റെ പ്രസ്താവനയ്ക്കെതിരെ കെ.മുരളീധരന് എം.പി. ഇത്രയും ശമ്പളം വാങ്ങി ഒരു വനിതാ കമ്മിഷന്റെ ആവശ്യമുണ്ടോ? മുന്‍പ് അച്യുതാനന്ദന്റെ സ്വന്തം ആളായിരുന്നു. ഇപ്പോ പിണറായിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോസഫൈനോട് എത്ര തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരം പറയാനാവില്ല. ഒറ്റ തെരഞ്ഞെടുപ്പ് പോലും ജയിക്കാന്‍ കഴിയാത്തയാളെ ഉന്നതസ്ഥാനത്ത് ശമ്പളവും കൊടുത്ത് പിടിച്ചിരുത്തുമ്പോള്‍ അതിനു വേണ്ടത്ര സോപ്പിടുന്നത് മനസിലാക്കാം. സോപ്പിട്ടോ, പക്ഷേ വല്ലാതെ പതപ്പിക്കരുത് എന്നും കെ മുരളീധരന് പറഞ്ഞു.
സര്‍ക്കാറിന്റെ ചട്ടുകമായി കമ്മീഷന് മാറി. വനിത വിരുദ്ധ കമീഷനാണ് ഇപ്പോഴുള്ളത് . ജോസഫൈന് മാപ്പ് പറയണം അല്ലെങ്കില്‍ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."