യൂനിഫോം: ഫണ്ട് ലഭിക്കാതെ പ്രധാനാധ്യാപകര്‍
ചൊക്ലി: വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം വിതരണം ചെയ്ത് സര്‍ക്കാറില്‍ നിന്നും ഫണ്ടു ലഭിക്കാത്തതിനാല്‍ പ്രധാന അധ്യാപകര്‍ നെട്ടോട്ടമോടുന്നു. അക്കാദമിക വര്‍ഷവസാനമായിട്ടും പതിനായിരകണക്കിന് രൂപയാണ് പല തുണി കടയിലും പണം കൊടുക്കാനാവാതെ പ്രധാനധ്യാപകര്‍ പ്രയാസപ്പെടുന്നത്.
ഒട്ടുമിക്ക സ്‌കൂള്‍ അധികൃതരും കടകളില്‍ നിന്നും കടമായാണ് യൂനിഫോം വാങ്ങിയത്. ചിലര്‍ സ്വന്തം കീശ കാലിയാക്കി. സ്‌കൂള്‍ ആരംഭിച്ച് ഒന്നോ രണ്ടോ മാസത്തിനകം തുക കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. നാളിത് വരെയായിട്ടും ചിലവായ തുക ഇവര്‍ക്ക് നല്‍കിയിട്ടില്ല.
രണ്ടു സെറ്റ് യൂനിഫോമാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഒന്നു മുതല്‍ എട്ടുവരെ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി തുണി നല്‍കി വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ കണക്കനുസരിച്ച് ഒരോ വിദ്യാലയത്തിനും യൂനിഫോം ഇനത്തില്‍ ഏകദേശം എഴുപത് ശതമാനം അഡ്വാന്‍സ് തുക നല്‍കിയിരുന്നു. ഒരു കുട്ടിക്ക് ഏകദേശം 300 രൂപയുടെ കണക്കനുസരിച്ചാണ് ഇതു നല്‍കിയത്. എന്നാല്‍ ഒരു കുട്ടിയുടെ കണക്കനുസരിച്ച് നൂറുരൂപയിലധികം ലഭിക്കാനുണ്ട്. യു.പി വിഭാഗത്തില്‍ ഓരോ സ്‌കൂളിനും 50,000 മുതല്‍ 80,000 രൂപയാണ് സര്‍ക്കാറില്‍ നിന്ന് ലഭിക്കാനുണ്ടെന്നാണ് വിവരം. ഒരു ലക്ഷത്തില്‍ കൂടുതല്‍ കിട്ടാനുള്ള വിദ്യാലയവുമുണ്ട്. എല്‍.പി വിഭാഗത്തില്‍ ഇത് 5000 മുതല്‍ 15000 രൂപ വരെയുണ്ടന്നാണ് കണക്ക്. പാനൂര്‍ ഉപജില്ലയില്‍ 48 എല്‍.പി സ്‌കൂളും 20 യു.പി സ്‌കൂളും ചൊക്ലി ഉപജില്ലയില്‍ 46 എല്‍.പി സ്‌കൂളും 14 യു.പി സ്‌കൂളുകളുമാണുള്ളത്. എന്നാല്‍ പാനൂര്‍ ഉപജില്ലയില്‍ മാത്രം ഏകദേശം 13 ലക്ഷത്തോളം രൂപ വിവിധ സ്‌കൂളുകള്‍ക്ക് കിട്ടാനുെണ്ടന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓരോ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ തുണിയുടെ കണക്ക് വിവരങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ പ്രധാനധ്യാപകര്‍ തയാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിക്കണം. ഭാരിച്ച ജോലികളാണ് ഇതു സംബന്ധിച്ച് അധ്യാപകര്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."