300 വിദ്യാര്‍ഥികള്‍ ആതുര സേവനരംഗത്തേക്ക്
കോട്ടയം : സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എജ്യൂക്കേഷന്‍ കീഴിലുള്ള ആറു നഴ്സിംഗ് കോളജുകളില്‍ നിന്നുള്ള 300 വിദ്യാര്‍ഥികള്‍ ആതുരസേവനരംഗത്തേക്ക്. ബി.എസ്.സി നഴ്സിംഗ് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളുടെ യാത്രയയപ്പും പ്രതിജ്ഞ ചൊല്ലലും കോട്ടയം കെ.സി മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നു.ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ.ഹരികുമാര്‍ അധ്യക്ഷനായി.പ്രൊഫ. എല്‍. അബ്ദുള്‍സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള നഴ്സിംഗ് എജ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ആര്. ലത മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. ആര്.പുഷ്പ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീപാസ് ഡയറക്ടര്‍ ഡോ. പി.കെ. പത്മകുമാര്‍, പ്രൊഫ. കെ. സദാശിവന് നായര്‍, പ്രൊഫ. വത്സമ്മ എബ്രഹാം, ഡോ.അബ്ദുള്‍ വഹാബ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."