HOME
DETAILS

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

  
Web Desk
September 19 2024 | 03:09 AM

Special Investigation Team Finds Testimonies in Hema Committee Report Serious

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 20 പേരുടെ മൊഴി ഗൗരവതരമെന്ന് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവ സ്വഭാവമുള്ളതാണെന്നാണ് അന്വേഷ സംഘത്തിന്റെ വിലയിരുത്തല്‍ എന്നാല്‍ മൊഴികളില്‍ കേസെടുക്കുക പരാതിയുണ്ടെങ്കില്‍ മാത്രമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. സാക്ഷികളെ നേരിട്ട് കണ്ട് പരാതി തേടും. 

സ്വമേധയാ കേസെടുത്താല്‍ അത് കോടതിയില്‍ നിലനില്‍ക്കില്ലെന്നതിനാലാണ് ഇതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതീവഗൗരവമുള്ള മൊഴികള്‍ നല്‍കിയ ഇരുപതിലധികം പേരെയാകും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമ നടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ ഒക്ടോബര്‍ മൂന്നിനകം കേസെടുക്കും. പ്രത്യക അന്വേഷണ സംഘം ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

ഹേമ കമ്മിറ്റി അംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. അഞ്ച് ഉദ്യോഗസ്ഥരോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി വായിക്കാനും നിര്‍ദേശം നല്‍കി. ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി കേസ് പരിഗണിക്കും മുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

പ്രത്യേക അന്വേഷണ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥരോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി വായിക്കാനാണ് നിര്‍ദേശം നല്‍കിയത്. വിശദമായ മൊഴികളും അനുബന്ധ വിവരങ്ങളും അടക്കമുള്ള 3896 പേജുള്ള ഹേമകമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം വായിക്കാനാണ് നാലു വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍, അന്വേഷണ സംഘം തലവന്‍ ഐജി സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

The Special Investigation Team (SIT) has identified the testimonies of over 20 individuals in the Hema Committee report as serious.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  21 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  21 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  a day ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  a day ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago