HOME
DETAILS

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

  
September 18, 2024 | 4:32 PM

another explosion in lebanon hisbullah walkie talkie exploded toda

ബെയ്‌റൂത്ത്: ലെബനാനില്‍ വീണ്ടും സ്‌ഫോടനം. പേജറുകളുടെ സ്‌ഫോടനത്തിന് പിന്നാലെ വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്ത്, ബെക്കാ വാലി, ദക്ഷിണ ലബനാന്‍ എന്നിങ്ങനെ മൂന്നിടത്ത് സ്‌ഫോടനമുണ്ടായതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം എത്ര വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചെന്ന് വ്യക്തമല്ല. ഹിസ്ബുല്ല നേതാക്കളുടെ സംസ്‌കാരച്ചടങ്ങിനിടെയായിരുന്നു സ്‌ഫോടനമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചുമാസം മുന്‍പ് പേജറുകള്‍ വാങ്ങിയ സമയത്ത് തന്നെയാണ് റേഡിയോകളും ഹിസ്ബുല്ല വാങ്ങിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പേജര്‍ സ്‌ഫോടനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പേജര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രാഈല്‍ ആണെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൊസാദും, ഇസ്രാഈല്‍ സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഫലമാണ് സ്‌ഫോടനമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

another explosion in lebanon hisbullah walkie talkie exploded toda



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി; വിജയ് ഹസാരെ ട്രോഫിയിൽ കോഹ്‌ലി ഡൽഹിക്കായി കളത്തിൽ ഇറങ്ങും

Cricket
  •  a day ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി അറേബ്യ 90 മില്യണ്‍ ഡോളര്‍ കൈമാറി

International
  •  2 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് ഗ്രാമിന് 507.50 ദിർഹം

uae
  •  2 days ago
No Image

കുതിച്ച് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി; പ്രോപ്പർട്ടികളുടെ വിലയിൽ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് ഇരട്ടിയിലധികം വർധന

uae
  •  2 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  2 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  2 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  2 days ago
No Image

കുവൈത്തില്‍ മുട്ട കിട്ടാനില്ല; ഉള്ളതിന് തീപ്പിടിച്ച വിലയും; അടിയന്തര നീക്കവുമായി സര്‍ക്കാര്‍

Kuwait
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  2 days ago
No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  2 days ago