വരള്‍ച്ചാ അവലോകനം കേന്ദ്ര സംഘം നാളെ ജില്ലയില്‍
പാലക്കാട്: വരള്‍ച്ചയുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ കെടുതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം ഏപ്രില്‍ 19ന് ജില്ലയിലെത്തും. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ജില്ലയിലുണ്ടായ കൃഷിനാശം, ഡാമുകളിലെ താഴ്ന്ന ജലനിരപ്പ്, വനത്തില്‍ വെള്ളവും ഭക്ഷണവും കിട്ടാത്തതിനെ തുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം, മത്സ്യ കൃഷിക്കുണ്ടായ ബുദ്ധിമുട്ടുകള്‍, കുടിവെള്ള ക്ഷാമം, പറമ്പിക്കുളത്തും മറ്റ് പ്രദേശങ്ങളിലുമുണ്‍ായ കാട്ടുതീ, വരള്‍ച്ച മൂലമുണ്ടായ പകര്‍ച്ചവ്യാധികള്‍ -സൂര്യാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതത് വകുപ്പുകള്‍ കേന്ദ്ര സംഘത്തിന് കൈമാറും.
ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, എ.ഡി.എം എസ്. വിജയന്‍ എന്നിവരെ കൂടാതെ വിവിധ വകുപ്പുകളിലെ പ്രതിനിധികളും സംഘത്തിനൊപ്പമുണ്ടാവും.
ഇന്റര്‍ മിനിസ്റ്റിരിയല്‍ ടിം ഫോര്‍ ഡ്രോട്ട് അസെസ്‌മെന്റ് ടിം ലീഡറും കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ അശ്വിന്‍ കുമാര്‍ ഐ.എ.എസ് അന്‍ജുലിയുടെ നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്ടര്‍ ഡോ. കെ. പൊന്നുസ്വാമി, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോരിറ്റി ചീഫ് എന്‍ജിനീയര്‍ അഞ്ജുലി ചന്ദ്ര, ബീച്ച് ഇറോഷന്‍ ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ആര്‍. തങ്കമണി, ധനകാര്യ മന്ത്രാലയം ഡയറക്ടര്‍ ഗോപാല്‍ പ്രസാദ് എന്നിവരാണ് ജില്ലയിലെത്തുന്നത്.
19ന് രാവിലെ 10ന് വാണിയമ്പാറ ബസ് സ്റ്റോപ്പില്‍നിന്ന് യാത്ര തുടങ്ങുന്ന സംഘം മംഗലം പാലത്തിന് സമീപമുള്ള ചെക്ഡാം സന്ദര്‍ശിക്കും. ഗായത്രി പുഴയിലെ എരിമയൂര്‍ പഴയ പാലത്തിന് സമീപമുള്ള ചെക്ക് ഡാമും പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്തുള്ള ചെക്ഡാമും സംഘം സന്ദര്‍ശിക്കും.
തുടര്‍ന്ന് ചിറ്റൂര്‍ താലൂക്കിലെ ഗായത്രി പുഴക്ക് കുറുകെയുള്ള നിറാക്കോട് പാലം, വെള്ളാരം കടവില്‍നിന്നുള്ള ചുള്ളിയാര്‍ ഡാം, കാമ്പ്രത്തുചള്ള പാലം, സമീപത്തുള്ള പള്ളത്തെ വറ്റിയ കുളം, കോരയാര്‍ പുഴയിലെ മേനോന്‍പാറക്ക് സമീപത്തുള്ള ചെക്ഡാം, മേനോന്‍പാറ-ഒഴലപ്പതി റോഡിലെ കുടിവെള്ള വിതരണം വിലയിരുത്തും.
തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.30 വരെ ഒന്നിന് അഹല്യ കാംപസില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തും.
തുടര്‍ന്ന് ബെമലിന് സമീപം സമീപം കോരയാര്‍ പുഴയിലെ ചെക്ഡാം, മലമ്പുഴ ജലസംഭരണിക്കടുത്ത് ചേമ്പന മലമ്പുഴ ജലസംഭരണിയുടെ കിഴക്ക് വശം സന്ദര്‍ശിച്ച് മലപ്പുറത്തേക്ക് യാത്ര തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."