HOME
DETAILS
MAL
സൂര്യാതപ മുന്നറിയിപ്പ് അവഗണന: നടപടിയെടുത്ത് തൊഴില്‍ വകുപ്പ്
backup
March 26 2019 | 07:03 AM
കാക്കനാട്: സൂര്യാതപ മുന്നറിയിപ്പ് അവഗണിച്ചതിനെത്തുടര്‍ന്ന് ആറ് സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ നടപടി.
നഗരത്തിലെ വിവിധ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തി. സൂര്യാതപ സാധ്യത കണക്കിലെടുത്ത് പകല്‍ 12 മുതല്‍ മൂന്നു വരെ ജോലി ചെയ്യിപ്പിക്കുന്നത് തൊഴില്‍ വകുപ്പ് വിലക്കിയിരുന്നു. ഇത് ലംഘിച്ച ആറ് തൊഴിലിടങ്ങളിലെ ജോലി നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ വി.ബി ബിജു അറിയിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."