താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിലപാടിനോട് യോജിച്ച് ഫെഫ്കയും
കൊച്ചി: മലയാള സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന കാര്യത്തില്‍ അനുകൂല നിലപാടുമായി സംവിധായകരുടെ സംഘടനയായ ഫെഫ്കയും.
കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ മുന്നോട്ടുവച്ച ആവശ്യം ഇന്നലെ ചേര്‍ന്ന ഫെഫ്ക നിര്‍വാഹക സമിതി ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനം അറിയിക്കുകയായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന് പറഞ്ഞു. അതേസമയം താരസംഘടനയായ അമ്മ വിഷയത്തില്‍ ഇതുവരെ മനസു തുറന്നിട്ടില്ല. അവരുടെ നിലപാട് നിര്‍ണായകമാകും.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നതില് തീരുമാനം വേണമെന്ന് താര സംഘടനയായ അമ്മയോടും സംവിധായകരുടെ സംഘടനയായ ഫെഫ്കയോടും മറ്റ് ചലച്ചിത്ര സംഘടനകളോടും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഫെഫ്കയുടെ തീരുമാനം പുറത്തുവന്നത്.
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് അഞ്ചുകോടി മുതല്‍ പത്തുകോടിവരെയാണ് പ്രതിഫലം. മറ്റ് പ്രധാന നടന്മാര്ക്ക് ഒരു കോടിക്ക് മുകളിലും അതിനടുത്തുമാണ് തുക. സഹതാരങ്ങള്‍ക്കും അരക്കോടി രൂപയോളമാണ് പ്രതിഫലം. സിനിമാ നിര്‍മാണത്തില്‍ ചെലവു മുഴുവന്‍ താരങ്ങള്‍ക്കാണ് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."