പെന്‍ഷന്‍ ലഭിക്കാതെ കര്‍ഷകര്‍ വലയുന്നു
എടപ്പാള്‍: കര്‍ഷക പെന്‍ഷന്‍ ലഭിക്കാതെ കര്‍ഷകര്‍ വലയുന്നു. വിവിധ കൃഷിഭവനുകള്‍ക്കു കീഴിലെ കര്‍ഷകരാണ് മാസങ്ങളായി പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.
10 വര്‍ഷമായി 10 സെന്റില്‍ കുറയാതെ കൃഷി ചെയ്യുന്ന 60 വയസ്സിനു മുകളിലുള്ള കര്‍ഷകര്‍ക്കാണ് 1000 രൂപ വീതം പെന്‍ഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ തുക വകയിരുത്താത്തതിനെ തുടര്‍ന്ന് മാസങ്ങളായി തുക വിതരണം ചെയ്തിട്ടില്ല.
ഈ വിഷയം ഉന്നയിച്ച് കര്‍ഷകരും വിവിധ കാര്‍ഷിക സംഘടനകളും മന്ത്രിക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് കുടിശിക വിതരണം നടത്തുമെന്ന് മാസങ്ങള്‍ക്കു മുന്‍പ് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ ഈ പ്രഖ്യാപനവും പാഴ്‌വാക്കായി.
യഥാസമയം മഴ ലഭിക്കാത്തതും കാലംതെറ്റി മഴ പെയ്തതുംമൂലം പലരുടെയും കൃഷി നശിച്ചു. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ തുകയെങ്കിലും കൃത്യമായി വിതരണം നടത്തി പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന ആവശ്യവും ശക്തമായിട്ടുണ്ടണ്ട്.
പെന്‍ഷന്‍ തുക എന്നു വിതരണം നടത്തുമെന്ന കാര്യത്തില്‍ കൃഷി ഓഫിസര്‍മാര്‍ക്കും വ്യക്തമായ നിര്‍ദേശം ഇതു വരെ ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."