കട്ടപ്പന ജനമൈത്രി പൊലിസ് കാന്റീന്‍ ഉദ്ഘാടനം ഇന്ന്
കട്ടപ്പന: മോടി കൂട്ടിയ കട്ടപ്പന ജനമൈത്രി പൊലിസ് കാന്റീന്‍ ഇന്ന് രാവിലെ 9 ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ജോയ്‌സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പൊലിസ് മേധാവി കെ.ബി.വേണുഗോപാല്‍, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ്.എം.തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ഡി.വൈ.എസ്.പി എന്‍.സി രാജ്‌മോഹന്‍, പൊലിസ് അസോസിയേഷന്‍ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ,സംഘടനാ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
1999 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പൊലിസ് മെസ് ആണ് കട്ടപ്പനയിലെ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പൊലിസ് കാന്റീനായി മാറിയത്. ഇപ്പോള്‍ കട്ടപ്പന ജനമൈത്രി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൂട്ടായപ്രവര്‍ത്തനത്തിലൂടെ പൊലിസ് അസോസിയേഷനില്‍ നിന്ന് വായ്പയെടുത്ത തുകയുള്‍പ്പെടെ 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടി കാന്റീന്‍ പുതുക്കി പണിതത്. സ്റ്റീം ബോയ്‌ലിംഗ് സംവിധാനത്തിലുളള അടുക്കളയാണ് കാന്റീന്റെ പ്രധാന പ്രത്യേകത. ചോറ്, ഇഡലി, പുട്ട്, സാമ്പാര്‍, ചായക്കുളള തിളച്ച വെളളം എന്നിവ സ്റ്റീം ബോയിലിംഗിലൂടെ ഒരേസമയം തന്നെ മിനിറ്റുകള്‍ക്കുളളില്‍ തയ്യാറാകും. ഒരുതവണയില്‍ 120 ഇഡലി പത്തുമിനിറ്റിനുളളില്‍ പാകമാകും. 35 കിലോ അരി 40 മിനിറ്റിനുളളില്‍ ചോറാകും. ഷെഫുമാരായ സജിയുടെയും ചന്ദ്രന്റെയും നേതൃത്വത്തിലാണ് പാചകം. പാഴ്‌സലിനും വിതരണത്തിനും മികച്ച പാന്‍ട്രിയും ഇവിടെയുണ്ട്.
100 പേര്‍ക്ക് ഒരേ സമയത്ത് ഭക്ഷണം കഴിക്കാനുളള സീറ്റിംഗ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. പുതിയ കാന്റീനൊപ്പം ബേക്കറിയും കൂള്‍ബാറും പ്രവര്‍ത്തിക്കും. എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ രാത്രി 8 മണിവരെ തുറന്നുപ്രവര്‍ത്തിക്കും. ഊണ്-35 രൂപ, ചായ, ചെറുകടികള്‍, പൊറോട്ട, അപ്പം, ദോശ- 7 രൂപ, മീന്‍കറി-35 രൂപ, ബീഫ്-40, കപ്പബിരിയാണി-25 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. മുന്‍പ് ഉണ്ടായിരുന്ന 13 പേരെ കൂടാതെ ഇപ്പോള്‍ എട്ട്‌പേര്‍ക്ക് കൂടി ജോലി നല്കി. കട്ടപ്പന ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് വി.എസ് അനില്‍കുമാര്‍, പൊലിസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍, എ.എസ്.ഐ ജോഷി.റ്റി.കെ, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ അബ്ദുള്‍ മജീബ്, സിവില്‍ പൊലിസ് ഓഫീസര്‍ പി.എസ്.റോയി തുടങ്ങിയവരാണ് കാന്റീനിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."