കഠിനംകുളം കൂട്ടബലാത്സംഗം: ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു,സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: കഠിനംകുളത്ത യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നത് കമ്മിഷനെ അറിയിക്കണമെന്ന് ഡി.ജി.പി. ആര്‍.ശ്രീലേഖയോട് നിര്‍ദേശിക്കുകയും ചെയ്തു.
അഗാധമായി അസ്വാസ്ഥ്യപ്പെടുത്തുന്ന ഒരു വാര്‍ത്തയാണിത്. ആറു പേരെ ഈ കേസില്‍ അറസ്റ്റു ചെയ്തതായി തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചുവെന്ന് ദേശീയ വനിതാ കമ്മിഷന്‍ പറയുന്നു.യുവതിയും കുട്ടികളും നിലവില്‍ സുരക്ഷിതരാണെന്നും കമ്മിഷന്‍ അറിയിച്ചു.
അതേ സമയം കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷായാണ് പിടിയിലായത്. ഇതോടെ കേസിലെ ഏഴു പ്രതികളും പിടിയിലായി.
അമ്മയെയും തന്നെയും ബലമായി ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയതു മുതല്‍ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരന്‍ നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായകം. വീട്ടമ്മയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. യുവതിയുടെ ശരീരത്തിലും മുഖത്തും ഉപദ്രവിച്ചതിന്റ പാടുകളുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലിസിന്റെ അടുത്ത നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."