മങ്കാദിങ്: അശ്വിനെതിരേ പ്രതിഷേധം, ട്രോള്‍ പെരുമഴ
മുംബൈ: കഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തിനിടെ വിവാദമായൊരു വിക്കറ്റ് വീണു. കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. 69 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു ജോസ് ബട്‌ലറെ ക്രീസില്‍ നിന്ന് പുറത്തിറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെ അശ്വിന്‍ ബൗളിങ് നിര്‍ത്തി ഔട്ടാക്കിയതായിരുന്നു സംഭവം.
ക്രിക്കറ്റില്‍ മങ്കാദിങ് എന്നാണ് ഇത്തരം ഔട്ടാക്കലിന് പറയുക. സംഭവത്തിനെതിരേ ബി.സി.സി.ഐ തന്നെ നേരിട്ട് രംഗത്തെത്തി. വിക്കറ്റ് നേടിയതിന് പിന്നില്‍ നിയമത്തിന്റെ പിന്‍ബലമുണ്ടെങ്കിലും എതിര്‍ താരത്തിനെതിരേ ഇത്തരം വിലകുറഞ്ഞ അടവുകള്‍ ആരും പയറ്റാറില്ല. അശ്വിന്റെ പ്രവൃത്തി മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് സൂചിപ്പിച്ച് ബി.സി.സി.ഐ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് രംഗത്തെത്തിയത്. ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ ബി.സി.സി.ഐ അംഗം ഈ രീതിയിലുള്ള ബാറ്റ്‌സ്മാന്റെ പുറത്താകല്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. സ്‌കില്ലിലൂടെയാണ് ബാറ്റ്‌സ്മാനെ പുറത്താക്കേണ്ട@ത്. അല്ലാതെ ഇത്തരം കുറുക്ക് വഴികളിലൂടെ അല്ല. ബി.സി.സി.ഐ വക്താവ് വ്യക്തമാക്കി. സത്യസന്ധമല്ലാത്ത തീരുമാനത്തിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ശ്രമിക്കുന്നത് മാന്യതയ്ക്ക് നിരയ്ക്കുന്നതല്ല. ബാറ്റ്‌സ്മാന്‍ ആധികാരികത പുലര്‍ത്തുന്നുണ്ടെണ്ടങ്കില്‍ ക്രിക്കറ്റ് സ്‌കില്ലിലൂടെ പുറത്താക്കാന്‍ കഴിയണം. മത്സരക്ഷമതയോടെ മാന്യമായ ക്രിക്കറ്റ് കളിക്കുകയെന്നത് പ്രധാനമാണ്. കളിക്കളത്തിലെ സ്പിരിറ്റ് നിലനിര്‍ത്താന്‍ കളിക്കാര്‍ക്ക് ബാധ്യതയുണ്ടെണ്ടന്നും അദ്ദേഹം പറഞ്ഞു.
ഈ രീതിയിലുള്ള പുറത്താകല്‍ ഒരാളെ പിറകില്‍നിന്ന് കുത്തുന്നതിന് സമാനമാണ്. അതിനാലാണ് ഇത്തരം ചെയ്തികള്‍ എക്കാലവും വിമര്‍ശിക്കപ്പെടുന്നത്. ഈ രീതിയില്‍ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ കഴിയും. എന്നാല്‍ കളിയുടെ മാന്യതയ്ക്ക് കോട്ടമുണ്ട@ാക്കുന്നതാണ് ഇത്തരം രീതി. മത്സരശേഷം അശ്വിന് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ജോസ് ബട്‌ലര്‍ മടിച്ചതും ശരിയായ നിലപാടല്ല. അശ്വിന്‍ നേരത്തെയും ഇത്തരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന സെവാഗ് അപ്പീല്‍ ചെയ്യാത്തതോടെയാണ് ബാറ്റ്‌സ്മാന്‍ പുറത്താകാതിരുന്നത്. മുഹമ്മദ് കൈഫ്, ഷെയ്ന്‍ വോണ്‍, ആകാശ് ചോപ്ര, സ്‌കോട്ട് സ്‌റ്റൈറിസ് തുടങ്ങിയ മുന്‍ താരങ്ങളും അശ്വിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചു. അതേസമയം, സോഷ്യല്‍ മീഡിയയിലും മറ്റും അശ്വിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് നടക്കുന്നത്. അശ്വിന്റെ എഫ്.ബി പേജിലും മറ്റും ആരാധകരുടെ പൊങ്കാലയാണ്. അശ്വിന്റെ ഭാര്യക്കും കുട്ടിക്കുമെതിരേയും ക്രിക്കറ്റ് ഫാന്‍സ് വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഐ.പി.എല്ലില്‍ മങ്കാദിങ് വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണ് -ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. അശ്വിന്‍ ഇതിന് മുമ്പും ഇത്തരത്തില്‍ മങ്കാദിങ് നടത്തിയിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റനായിരുന്ന സെവാഗും സച്ചിനും ഇടപെട്ട് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. കപില്‍ ദേവും മങ്കാദിങ് പ്രയോഗിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ പീറ്റര്‍ കിര്‍സ്റ്റന്‍ ആണ് അന്ന് പുറത്തായിരുന്നത്. എന്നാല്‍ കപില്‍ ദേവ് കിര്‍സ്റ്റന് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചപ്പോഴായിരുന്നു കപില്‍ ഇത്തരത്തില്‍ കിര്‍സ്റ്റനെ ഔട്ടാക്കിയത്. ജോസ് ബട്ട്‌ലര്‍ ഇതിന് മുമ്പും മങ്കാദിങ്ങിലൂടെ പുറത്തായിട്ടുണ്ട്. 2014ല്‍ ശ്രീലങ്കയുടെ സചിത്ര സേനായകനാണ് ബട്ട്‌ലറെ ഇത്തരത്തില്‍ പുറത്താക്കിയത്.
എന്താണ് മങ്കാദിങ്
നോണ്‍ സ്‌ട്രൈക്കിലുള്ള ബാറ്റ്‌സ്മാനെ പന്ത് എറിയുന്നതിന് മുമ്പ് ബൗളര്‍ റണ്ണൗട്ടാക്കുന്നതിനെയാണ് മങ്കാദിങ് എന്ന് പറയുന്നത്. പന്ത് എറിഞ്ഞ് തുടങ്ങുന്നതിന് മുമ്പെ ബാറ്റ്‌സ്മാന്മാര്‍ പലപ്പോഴും ക്രീസ് വിടുന്നതിനാല്‍ പന്തെറിയുന്നവര്‍ക്ക് എളുപ്പത്തില്‍ ബാറ്റ്‌സ്മാനെ പുറത്താക്കാനാവും. ബൗളര്‍മാര്‍ ഈ സാഹസത്തിന് അധികം മുതിരാറില്ലെന്നിരിക്കെ ബാറ്റ്‌സ്മാന്മാര്‍ ഇക്കാര്യത്തെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുമില്ല. 1947ലെ ടെസ്റ്റ് പരമ്പരയില്‍ ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ താരം വിനു മങ്കാദ് രണ്ട് തവണ ഇത്തരത്തില്‍ റണ്‍ഔട്ടാക്കിയതോടെയാണ് മങ്കാദിങ് എന്ന വാക്ക് ക്രിക്കറ്റ് ലോകത്തേക്ക് കടന്ന് വന്നത്. മങ്കാദിങിലൂടെ ഔട്ടാക്കുന്നത് അനുവദനീയമാണ്. അതിനാല്‍ ഇത്തരത്തില്‍ ഔട്ടായാല്‍ താരങ്ങള്‍ക്ക് നിസഹായരായി പുറത്ത് പോകാനേ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."