കപ്പണ-ബേനൂര്‍ റോഡ് തകര്‍ന്നിട്ട് രണ്ടു വര്‍ഷം
പെരുമ്പള: കപ്പണ-ബേനൂര്‍ റോഡ് തകര്‍ന്നിട്ട് രണ്ടു വര്‍ഷമായിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍.
ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡായ തലക്ലായിയിലെ പ്രധാന റോഡാണ് കപ്പണ ബേനൂര്‍ റോഡ്. പെരുമ്പളയിലെ 100 കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന തകര്‍ന്നിട്ട് രണ്ട് വര്‍ഷമായമി. ബേനൂര്‍ അംഗന്‍വാടി, പാല്‍ സൊസൈറ്റി, ജമാഅത്ത് പള്ളി, വേണുഗോപാല ക്ഷേത്രം, റേഷന്‍ ഷോപ്പ്, ഭഗത്‌സിംഗ് ക്ലബ്, കൃഷ്ണപിള്ള മന്ദിരം, എ.കെ.ജി ലൈബ്രറി എന്നീ സ്ഥാപനങ്ങളിലേക്ക് ജനങ്ങള്‍ ഈ റോഡുവഴിയാണ് പോകുന്നത്. കുണ്ട, കുണ്ടടുക്കം, ബേനൂര്‍, വറത്തോട്, കാലിയാംത്തൊട്ടി, കെ.കെ തൊട്ടി, മുതലപ്പാറ, വിഷ്ണുപ്പാറ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും തൊഴിലാളികളും കോളിയടുക്കം, ചട്ടംചാല്‍, പരവനടുക്കം, കാസര്‍കോട് എന്നീ സ്ഥലങ്ങളിലേക്ക് ഈ റോഡ് വഴിയാണ് സഞ്ചരിക്കുന്നത്.
മഴയ്ക്ക് മുന്‍പേ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് പെരുമ്പള എ.കെ.ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ വാര്‍ഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.വി ബാലന്‍ അധ്യക്ഷനായി. സെക്രട്ടറി എസ്.വി അശോക് കുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വിനോദ്കുമാര്‍ പെരുമ്പള, അഹമ്മദ് ഷിബിലി, എം.സരോജിനി, സുരേന്ദ്രന്‍ പണിക്കര്‍, മന്‍സൂര്‍ കക്കണ്ടം സംസാരിച്ചു. ഭാരവാഹികള്‍: എന്‍.വി ബാലന്‍ (പ്രസിഡന്റ് ), എ. രാഘവന്‍ (വൈ .പ്രസിഡന്റ്), എസ്.വി അശോക് കുമാര്‍ (സെക്രട്ടറി), വിനോദ്കുമാര്‍ പെരുമ്പള (ജോ. സെക്രട്ടറി), ഇ. മനോജ്കുമാര്‍, എ. നാരായണന്‍ (ഓഡിറ്റര്‍മാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."