HOME
DETAILS
MAL
കോവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു
backup
June 08 2020 | 12:06 PM
ആലപ്പുഴ: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ആലപ്പുഴ പാവൂക്കര സ്വദേശിനി സലീല തോമസ് (69) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ സ്രവം ശേഖരിച്ച് കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അഞ്ചാം തിയതിയാണ് ബംഗളുരുവില്‍ നിന്ന് ഇവര്‍ നാട്ടിലെത്തിയത്. മൂന്ന് മാസമായി മകനൊപ്പം ബംഗളുരുവിലായിരുന്നു. അതിന് മുന്‍പ് ഡല്‍ഹിയിലും താമസിച്ചിരുന്നു. ഞായറാഴ്ച ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."