അവസാനം നടി ജയപ്രദ ബി.ജെ.പിയില്‍; ഇത് അഞ്ചാമത്തെ പാര്‍ട്ടി
മുംബൈ: ആദ്യം ടി.ഡി.പി, പിന്നെ ആര്.എല്‍.ഡി, ശേഷം സമാജ് വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക് മഞ്ചും... ഒടുവില്‍ ബോളിവുഡ് നടി ജയപ്രദ എത്തിയത് ബി.ജെ.പിയിലും.
ഇന്നലെ ബി.ജെ.പിയില്‍ അംഗത്വമെടുത്ത ജയപ്രദ, ബി.ജെ.പി ടിക്കറ്റില്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നും അറിയിച്ചു. തന്റെ പഴയ സഹപ്രവര്‍ത്തകനും സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അഅ്സം ഖാനാണ് ഇവിടുത്തെ പ്രധാന എതിര്‍സ്ഥാനാര്‍ഥി. ബി.ജെ.പിയില്‍ ചേര്‍ന്നത് ജീവിതത്തിലെ നിര്‍ണായക നിമിഷമാണെന്നും നരേന്ദ്രമോദിക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ജയപ്രദ മാധ്യമങ്ങളോട് പറഞ്ഞു.
1994ല്‍ എന്‍.ടി രാമറാവുവിന്റെ കാലത്ത് ടി.ഡി.പിയിലൂടെയാണ് ആദ്യം ജയപ്രദ പൊതുരംഗത്തുവരുന്നത്. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് സമാജ്വാദി പാര്‍ട്ടിയിലെത്തി. രണ്ടു തവണ പാര്‍ട്ടിയുടെ എം.പിയുമായി. മുലായം സിങ് യാദവുമായി പിണങ്ങി പാര്‍ട്ടി വിട്ടു. മുതിര്‍ന്ന എസ്.പി നേതാവായിരുന്ന അമര്‍ സിങ് സ്ഥാപിച്ച രാഷ്ട്രീയ ലോക് മഞ്ച് പാര്‍ട്ടിയിലായി പിന്നീട്. 2011ലെ യു.പി നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 360 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. ഇതോടെ അമര്‍ സിങ്ങിനേയും കൂട്ടി ജയപ്രദ അജിത് സിങ്ങിന്റെ ആര്.എല്‍.ഡിയിലെത്തി. ആര്.എല്‍.ഡിയിലും മനംമടുത്താണ് ഇപ്പോള്‍ ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."