മേപ്പയ്യൂരിലെ മോഷണം; വീട്ടുടമയുടെ മകന് അറസ്റ്റില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടത്തിയ കേസിന് നാടകീയ പരിസമാപ്തി. വീട്ടുടമയുടെ മകനും അധ്യാപകനുമായ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. കീഴ്പ്പയ്യൂര്‍ എം.എല്‍.പി സ്കൂള്‍ അധ്യാപകനായ വാങ്ങോളി ജലീലിനെയാണ്( 35) പയ്യോളി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വാങ്ങോളി അബ്ദുള്ളയുടെ വീട്ടില്‍ നിന്നും 90 പവന് സ്വര്‍ണവും 10 ലക്ഷം രൂപയും മോഷണം പോയത്. വീട്ടിലെ സി.സി ടി.വിയുടെ ഹാര്‍ഡ് ഡിസ്കും മോഷ്ടിച്ചിരുന്നു. അലമാര തുറന്ന് കവര്‍ച്ച നടത്തിയ ശേഷം മുറിയിലാകെ മുളക്പൊടി വിതറിയ നിലയില്‍ ആയിരുന്നു.
വീട്ടുകാരുടെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണ് കൃത്യം നടത്തിയതെന്ന നിഗമനത്തില്‍ ജലീലിനെ കൂടുതല്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്ക് പ്രതി പഠിപ്പിച്ചിരുന്ന കീഴ്പ്പയ്യൂര്‍ എം.എല്‍.പി സ്കൂളില്‍ നിന്ന് കണ്ടെത്തി. പ്രതിയെ പയ്യോളി കോടതിയില്‍ ഹാജരാക്കിയെങ്കിലും പിതാവ് പരാതിയില്ലെന്ന് ബോധിപ്പിച്ചതിനാല്‍ ജലീലിനെ കോടതി വെറുതെവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."