ആര്‍ഭാട രഹിതം, പരിസ്ഥിതി സൗഹൃദം ഈ റസിഡന്റ്‌സ് അസോസിയേഷന്‍
കണ്ണൂര്‍: ആര്‍ഭാടങ്ങള്‍ ഇല്ലാതെയും പരിസ്ഥിതി സൗഹാര്‍ദ്ദമായും പരിപാടി സംഘടിപ്പിച്ച് പൊടിക്കുണ്ട് റസിഡന്റ് അസോസിയേഷന്‍. സ്വന്തം വീട്ടുവരാന്ത പരിപാടിയുടെ സ്റ്റേജായും മുറ്റം സമ്മേളന സ്ഥലമായും വിട്ടുകൊടുക്കാന്‍ വിന്‍സന്റ് ജോസഫും പത്‌നി നീതാ വിന്‍സെന്റും തയാറായതോടെയാണ് ഉദ്ഘാടനച്ചടങ്ങ് ലളിതമാക്കാന്‍ സംഘാടകര്‍ക്കു പ്രചോദനമായത്. കടലാസില്‍ തീര്‍ത്ത ബാനറിനൊപ്പം ബാഡ്ജ് വേണ്ടെന്നു വച്ചു. ചായയും കഴിക്കാന്‍ കലത്തപ്പവും വീട്ടമ്മമാരുടെ വക. ഗ്ലാസ് സംഭാവനയായി നല്‍കാന്‍ മുന്നോട്ടു വന്നതും വീട്ടമ്മമാര്‍. അതിഥികള്‍ക്ക് ഇരിക്കുന്നതിനായി 250 കസേര മാത്രമാണു വാടകക്കെടുത്തത്. പ്രദേശവാസി കൂടിയായ കഥാകൃത്ത് ടി പത്മനാഭന്‍ അസോസിയേഷന്‍ യോഗം ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ.പി ലത മുഖ്യാതിഥിയായി. കൗണ്‍സിലര്‍മാരായ ടി.ഒ മോഹനന്‍, ടി രവീന്ദ്രന്‍, ജില്ലാ റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളായ സി.പി ദാമോദരന്‍, ആര്‍ അനില്‍ കുമാര്‍ സംസാരിച്ചു. ടി.വി ഗോപാലകൃഷ്ണന്‍, കെ ബാലചന്ദ്രന്‍, വിന്‍സെന്റ് ജോസഫ്, കെ രമേഷ്, ഇ.വി വിജയകുമാര്‍, വി.പി പ്രവീണ്‍, ഇ.പി സുനില്‍കു
മാര്‍, പ്രഭാകരന്‍ കൊയിലി, സന്ധ്യാ സുനില്‍, പ്രിയ ഗംഗാധരന്‍, അരുണ പ്രവീണ്‍ എന്നിവരാണ് അസോ.പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."