HOME
DETAILS
MAL
കായണ്ണ-പാടിക്കുന്ന് റോഡ് തകര്‍ന്നു: ഗതാഗതം താറുമാറായി
backup
July 03 2018 | 04:07 AM
പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ കായണ്ണ-പാടിക്കുന്ന് റോഡ് തകര്‍ന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കായണ്ണയില്‍നിന്ന് ബാലുശ്ശേരി വഴി കോഴിക്കോട്, താമരശേരി, കൊയിലാണ്ടി ഭാഗങ്ങളിലേക്കും പാടിക്കുന്നില്നിന്ന് വിനോദ സഞ്ചാര മേഖലകളായ പെരുവണ്ണാമൂഴി, കക്കയം ഭാഗങ്ങളിലേക്കും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് തകര്‍ന്നത്.
അതേസമയം കാലവര്‍ഷം ആരംഭിച്ചതോടെ റോഡിലെ കുഴികളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് അപകടത്തിന് ഇടയാക്കുന്നുണ്ട്. മരപ്പറ്റ, കോളനി മുക്ക്, അങ്കണവാടി സ്റ്റോപ്പ്, ചെറുക്കാട് ജങ്ഷന് എന്നിവിടങ്ങളിലാണ് റോഡ് പാടെ തകര്‍ന്നിരിക്കുന്നത്. കാലവര്‍ഷം ആരംഭിക്കും മുന്‍പ് തന്നെ തകര്‍ന്ന റോഡിന്റെ ശോച്യാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."