ഓച്ചിറയിലെ തട്ടിക്കൊണ്ടുപോകല്‍: പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കു ഹാജരാക്കും: ഇരുവരേയും ഇന്നു കേരളത്തിലെത്തിക്കും
കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. അന്വേഷണ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഒരുപോലെ മുള്‍ മുനയില്‍ നിര്‍ത്തിയ തട്ടിക്കൊണ്ടു പോകല്‍ കഥക്ക് കഴിഞ്ഞ ദിവസം മുംബൈയിലാണ് പരിസമാപ്തിയുണ്ടായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതിയും ഇഷ്ടപെട്ടുപോയതാണെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയതോടെ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ് കേസ്. എന്തായാലും ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തും. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കും വിധേയയാക്കും. നാളെ മുഹമ്മദ് റോഷനെ ഓച്ചിറ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
പരാതി ലഭിച്ചതിനുശേഷം പത്തു ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നുമാണ് മുഖ്യപ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്.
തനിക്ക് പതിനെട്ട് വയസായെന്നും പെണ്‍കുട്ടി അവകാശപ്പെടുന്നുണ്ട്. വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ തട്ടിക്കൊണ്ടുപോകല്‍ കേസിലെ ആശയക്കുഴപ്പങ്ങള്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന അടക്കം പൂര്‍ത്തിയായാല്‍ മാത്രമേ പൂര്‍ണ്ണമായും നീങ്ങുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."