HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ സമരം ചെയ്യേണ്ടത് പഞ്ചായത്തിലേക്കല്ല സെക്രട്ടറിയറ്റിലേക്ക്: യൂത്ത് ലീഗ്
backup
July 03 2018 | 06:07 AM
കുമ്പള: കുമ്പള ബസ് സ്റ്റാന്റ് കോംപ്ലക്സിന്റെ പ്രവര്‍ത്തി തുടങ്ങിയ ദിവസം ഡി.വൈ.എഫ്.ഐ കുമ്പള പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയത് എട്ടുകാലി മമ്മുഞ്ഞി ചമയാന്‍ വേണ്ടിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാറും, ജന. സെക്രട്ടറി ഐ. മുഹമ്മദ് റഫീഖും പ്രസ്താവനയില്‍ പറഞ്ഞു.
കുമ്പള നഗരത്തില്‍ താല്കാലിക ബസ് വെയിറ്റിംങ്ങ് ഷെഡിന്റെ പ്രവര്‍ത്തി ആരംഭിക്കുകയും ആധുനിക രീതിയിലുള്ള സാനിറ്ററി സമുച്ചയം നിര്‍മിക്കാനുള്ള ടെണ്ടര്‍ നടപടി സ്വീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിനു ശേഷം ഡിഫി നടത്തിയ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മാര്‍ച്ച് ചെയ്യേണ്ടത് പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിലേക്കാണെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."