HOME
DETAILS
MAL
വാളയാറിലെ പെണ്‍കുട്ടികളുടെ മരണം:ഒരാള്‍ കൂടി അറസ്റ്റില്‍
backup
April 18 2017 | 09:04 AM
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 17 വയസുകാരനായ അയല്‍വാസിയാണ് പിടിയിലായത്. ഇയാള്‍ രണ്ടു പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്തിരുന്നതായി പൊലിസ് പറഞ്ഞു. വാളയാര്‍ കേസില്‍ അഞ്ചാമത്തെ അറസ്റ്റാണിത്.
11 വയസുള്ള മൂത്ത പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ സമാനരീതിയില്‍ 9 വയസുകാരി അനിയത്തിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് പെണ്‍കുട്ടികളും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."