ഷോക്കടിപ്പിച്ച് അക്രമിച്ച പ്രതിക്ക് മൂന്നു വര്‍ഷം തടവും പിഴയും
ഇരിങ്ങാലക്കുട: പുതുക്കാട് ചെങ്ങാലൂരുള്ള കുടുംബത്തിലെ അംഗങ്ങളെ ഷോക്കടിപ്പിച്ച് അക്രമിച്ച കേസില്‍ പ്രതിക്ക് ഇരിങ്ങാലക്കുട അഡിഷണല്‍ അസി. സെഷന്‍സ് ജഡ്ജ് കെ. ഷൈന്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.
രാത്രി കാലങ്ങളില്‍ വീട്ടില്‍ എത്തിനോക്കാന്‍ പോയത് കണ്ടുപിടിച്ച് നാട്ടുക്കാരും മറ്റും കൂടി ദേഹോപദ്രവം ഏല്പ്പിച്ചിതിലുള്ള വിരോധത്താല്‍ പ്രതി തമിഴ്നാട് തേനി ജില്ലയിലെ കോട്ടൂര്‍ അംബേദ്ക്കര്‍ സ്ട്രീറ്റില്‍ രാമസ്വാമി മകന് കുപ്പത്ത് രാജ (39) യാണ് പുതുക്കാട് സ്നേഹപുരത്തുള്ള കുടുംബത്തിലെ അംഗങ്ങളെ ഇലക്ട്രിക് വയറിന്റെ അറ്റം മുട്ടിച്ച് ഷോക്കേല്‍പ്പിച്ചത്.
2016 നവംബര്‍ 10നു ആയിരുന്നു സംഭവം. പുതുക്കാട് പൊലിസ് സബ് ഇന്‍സ്പെക്ടറായിരുന്ന എസ്.പി സുധീരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.ജെ ജോബി, അഡ്വാക്കറ്റുമാരായ ജിഷ ജോബി, അല്‍ജോ പി. ആന്റണി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."