HOME
DETAILS
MAL
വാഹന പരിശോധന: ഏഴ് ബസുകള്‍ക്കെതിരേ നടപടി
backup
July 13 2016 | 19:07 PM
ചെറുതുരുത്തി: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ചെറുതുരുത്തി മേഖലയില്‍ നടന്ന വാഹന പരിശോധനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വിസ് നടത്തിയ ഏഴ് ബസുകള്‍ക്കും, നിരവധി ഇരുചക്ര വാഹനങ്ങള്‍ക്കുമെതിരേ നടപടി കൈകൊണ്ടു.
മുതിര്‍ന്ന പൗരന്മാര്ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ഇവര്‍ക്ക് അനുവദിച്ചു കൊണ്ട് ബോര്‍ഡ് സ്ഥാപിക്കാത്തവ, ഡോര്‍ കെട്ടി വച്ച് സര്‍വിസ് നടത്തിയവ വനിതാ സംവരണ സീറ്റുകള്‍ അനുവദിച്ച് നല്‍കാത്തവ എന്നിവക്കെതിരേയാണ് നടപടി കൈകൊണ്ടത്.
ചെറുതുരുത്തി കൊച്ചി പാല പരിസരത്തായിരുന്നു പരിശോധന നടന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ടി മധു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജിനചന്ദ്രന്, മുഹമ്മദ് ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."