'വിശപ്പകന്ന പിഞ്ചുമുഖങ്ങളിലാകട്ടെ പുലരിയുടെ പുഞ്ചിരി'
പെരുമ്പിലാവ്: തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ കാട്ടകാമ്പാല്‍ ഡിവിഷനില്‍ എല്ലാ സ്‌കൂളുകളിലും ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കറിന്റെ ഓണറേറിയം ഉപയോഗിച്ച് ഒരു ദിവസത്തെ പ്രഭാത ഭക്ഷണം നല്‍കി. എല്ലാ സ്‌കൂളുകളിലും പ്രഭാത ഭക്ഷണം കൊടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ ആവശ്യമായ പണം എങ്ങിനെ കണ്ടെത്തുമെന്ന ആശങ്കയില്‍ സ്‌കൂള്‍ അധികാരികള്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രഭാത ഭക്ഷണത്തിനായി തയാറെടുത്ത് നില്‍ക്കുന്ന ഡിവിഷനിലെ 16 സ്‌കൂളിലേക്ക് 'വിശപ്പകന്ന പിഞ്ചുമുഖങ്ങളിലാകട്ടെ പുലരിയുടെ പുഞ്ചിരി' പദ്ധതിയുടെ ഭാഗമായി പ്രഭാത ഭക്ഷണം കൊടുക്കുന്ന പരിപടിക്ക് ജില്ലാ പഞ്ചായത്തംഗം തുടക്കമിട്ടിരിക്കുന്നത്.
മാതൃകാപരമായ ഈ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്കൊരു പ്രചോദനമാകും. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നതിന് പണം കണ്ടെത്താന്‍ സ്‌സൂള്‍ അധികാരികള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഇഡലിയും സാമ്പാറും ചട്ട്‌നിയും കുട്ടികളോപ്പെം ഇരുന്ന് കഴിച്ചതിന് ശേഷമാണ് ജനപ്രതിനിധികള്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കര്‍ നിര്‍വഹിച്ചു.
പെങ്ങാമുക്ക് ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ് മണികണ്ഠന്‍, വാര്‍ഡ് അംഗം വിജയഗോപി, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഇ.എം മുഹമ്മദ് അമീന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഷാജി, അധ്യാപകരായ അമ്പിളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."