രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കൊവിഡ് പകരുമോ? അപൂര്‍വമെന്ന് ലോകാരോഗ്യസംഘടന
ജനീവ: രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കൊവിഡ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് അപൂര്‍വമെന്ന് ലോകാരോഗ്യസംഘടന. പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡബ്ലിയു.എച്ച്.ഒ പകര്‍ച്ചവ്യാധി വിദഗ്ധന്‍ വാന്‍ കോര്‍കോവ് പറഞ്ഞു.
ഇത്തരം വൈറസ് ബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലക്ഷണമുള്ളവരെ കൃത്യമായി കണ്ടെത്താനും ക്വാറന്റൈനിലാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു.
അതിനിടെ കൊവിഡിന്റെ ആഗോള വ്യാപനം കൂടുതല്‍ ഗുരുതരമാകുന്നതായി ഡബ്ലിയു.എച്ച്.ഒ മുന്നറിയിപ്പ് നല്കി. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപന തോത് വര്‍ധിക്കുകയാണ്. എന്നാല്‍ ഇതില്‍ ചൈനയുടെ പങ്കിനെ കുറിച്ച ചോദ്യത്തിന് ഇക്കാര്യം വ്യക്തമാവാന്‍ കൂടുതല്‍ കാത്തിരിക്കണമെന്നും ഇപ്പോള്‍ രോഗത്തിന്റെ രണ്ടാം വരവ് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് പ്രധാനമെന്നും ഡബ്ലിയു.എച്ച്.ഒ അടിയന്തിര വിഭാഗം വിദഗ്ധന്‍ ഡോ. മൈക് റയാന് പറഞ്ഞു.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷമായിട്ടുണ്ട്. 4,08,614 പേര്‍ക്ക് ജീവന് നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."