മധുരയെ വീണ്ടെടുക്കാന്‍ സു വെങ്കിടേഷിന്റെ പോരാട്ടം
വി.എം.ഷണ്‍മുഖദാസ്
മധുര: ചരിത്ര പ്രിസിദ്ധമായ മധുരയില്‍ നവചരിത്രമെഴുതാന്‍ പോവുകയാണ് സു.വെങ്കിടേഷ്. തമിഴ്‌നാട്ടില്‍ സി.പി.എമ്മിന് നല്‍കിയ രണ്ടു മണ്ഡലങ്ങളിലൊന്നായ മധുരയെ വീണ്ടെടുക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത് എഴുത്തുകാരനും, പാര്‍ട്ടിയുടെ സംസ്ഥാന കമ്മിയംഗവുമായ വെങ്കിടേഷിനെയാണ്.1999ലും, 2004ലും സി.പി.എം എം.പിയായിരുന്ന പി. മോഹനുശേഷം മധുരയെ വീണ്ടും പിടിച്ചെടുക്കാനുള്ള ദൗത്യം ഇത്തവണ വെങ്കിടേഷില്‍ സുരക്ഷിതമായിരിക്കുമെന്നാണ് പറയുന്നത്.
എ. ഐ. എ. ഡി. എം. കെ.യില്‍ രണ്ട് സ്ഥാനാഥര്‍ികള്‍ മത്സരിക്കുന്നതും ഇദ്ദേഹത്തിന്റെ വിജയപ്രതീക്ഷ കൂട്ടാന്‍ കാരണമാവുന്നുണ്ട്. മധുര മേയര്‍ രാജപ്പന്‍ ചെല്ലയ്യയുടെ മകന്‍ രാജ് സത്യന്‍ എ. ഐ. എ. ഡി. എം. കെയുടെ സ്ഥാനാര്‍ഥിയായും, എ. ഐ. എ. ഡി.എം. കെയില്‍ നിന്നും പുറത്താക്കായ ടി.ടി.വി ദിനകരന്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ഡേവിഡ് അണ്ണാദുരൈ.നിലവിലെ എം. പി,എ. ഐ. എ. ഡി. എം. കെയിലെ ആര്‍. ഗോപാലകൃഷ്ണന് ഇത്തവണ സീറ്റ് നല്‍കാത്തതില്‍ അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നത്് എ. ഐ. എ. ഡി. എം. കെയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ രാജ്‌സത്യന് ഭീഷണിയായിട്ടുണ്ട്.ഇതിനോടൊപ്പം ബി.ജെ.പി, എ. ഐ.എ.ഡി.എം.കെ യുടെ ഘടകകക്ഷിയെന്നതും തിരിച്ചടിയായിട്ടുണ്ട്.
വെങ്കിടേഷ് നേരത്തെ തന്നെ തന്റെ പ്രചാരണം ആരംഭിച്ചു ഇപ്പോള്‍ പര്യടനം നടത്തി കൊണ്ടിരിക്കുകയാണ്. മധുരയുടെ ആറു നൂറ്റാണ്ടു കാലത്തെ ചരിത്രം വരച്ചു കാട്ടുന്ന സു. വെങ്കിടേശിന്റെ 'കാവല്‍കോട്ടം' എന്ന നോവലിന് ഈയിടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിരുന്നു.
പത്തോളം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹമിപ്പോള്‍ തമിഴ്‌നാട് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന അധ്യക്ഷനാണ്. മാത്രമല്ല, മധുരയിലും, തമിഴ്‌നാട്ടിലെ മറ്റു ചില ജില്ലകളിലുമായി നടന്നിട്ടുള്ള ജാതി വിരുദ്ധ പോരാട്ടങ്ങളിലെ മുന്‍നിരപോരാളിയുമായിരുന്നു. പാവപെട്ട ജനങ്ങളുടെയിടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇദ്ദേഹം പ്രസിദ്ധനുമാണ്. അതുകൊണ്ടു തന്നെ പത്തു വര്‍ഷത്തെ ഇടവേളക്കുശേഷം മധുരയെ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് പ്രവര്‍ത്തകരെല്ലാം.
ഡി.എം. കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന മതേതരപുരോഗമനമുന്നണിയില്‍ അണി നിരന്നിട്ടുള്ള ഡി.എം.കെ, കോണ്‍ഗ്രസ്, എം. ഡി.എം.കെ, മുസ്‌ലിംലീഗ്, വിടുതലൈ ചിരുത്തൈകള്‍ കക്ഷി തുടങ്ങിവരുടെ പിന്‍ബലവും വെങ്കിടെഷിന്റെ വിജയം സുനിശ്ചിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകോ, തിരുമാവളവന്‍ തുടങ്ങിയ നേതാക്കള്‍ വെങ്കിടേഷിന് വേണ്ടി പ്രചാരണത്തിനിറങ്ങി.
വരും ദിവസങ്ങളില്‍ എം. കെ. സ്റ്റാലിന്‍, സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, സി. പി. എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെല്ലാം മധുരയില്‍ പ്രചാരണത്തിന് എത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈഗൈ നദിയില്‍ പ്രണാമമര്‍പ്പിച്ച ശേഷമാണ് വെങ്കിടേഷ് തന്റെ തെരഞ്ഞെടുപ്പ് സ്വീകരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യദിവസം 28 കേന്ദ്രങ്ങളില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഇന്നലെ 40 കേന്ദ്രങ്ങളിലേക്ക് സ്വീകരണം വ്യാപിച്ചു.
അതിരാവിലെ തുടങ്ങുന്ന സ്വീകരണ പരിപാടി അവസാനിക്കുമ്പോള്‍ അര്‍ദ്ധരാത്രി വരെയാവും.രാത്രിയിലും, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ സംഘമാണ് കാണപ്പെടുന്നത് ഇതില്‍ വലിയ സന്തോഷമുണ്ടെന്നും, ഒരു എഴുത്തുകാരനെന്ന നിലയില്‍ സമൂഹത്തോടും ജനങ്ങളോടും വലിയ കടപ്പാടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പാര്‍ലമെന്റ് ഇവര്‍ക്കുവേണ്ടിയായിരിക്കും എന്റെ ശബ്ദം മുഴക്കുകയെന്നും, മധുരയില്‍ ഇനിയും കുടിവെള്ളം എത്താത്ത പ്രദേശങ്ങളുണ്ട്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടു നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. ആറ് അസംബ്ലി മണ്ഡലങ്ങളാണ് മധുര പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. മധുര ഈസ്റ്റ്, സൗത്ത്,വെസ്റ്റ്,നോര്‍ത്ത്, സെന്‍ട്രല്‍, നല്ലൂര്‍ എന്നിവയാണ്.
ഇതില്‍ നാലെണ്ണത്തില്‍ എ.ഐ.എ.ഡി.എം.കെയും, രണ്ടെണ്ണത്തില്‍ ഡി.എം.കെ.യുമാണ് വിജയിച്ചിട്ടുള്ളത്. മാത്രമല്ല ഇത്തവണ എ.ഐ.ഡി.എം.കെയുടെ രണ്ട് പേര്‍ മത്സരരംഗത്തുള്ളത് സി.പി.എമ്മിന് എളുപ്പത്തില്‍ ജയിച്ചു കയറാന്‍ കഴിയും. അതിനുവേണ്ടി രാവും പകലും മതേതര പുരോഗമന മുന്നണി പ്രവര്‍ത്തകര്‍ ഓടിനടക്കുകയാണ്. കൂടെ വെങ്കിടേഷും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."