HOME
DETAILS

തൗഹീദ് അന്‍സാരിയുടെ വീട്ടില്‍ യൂത്ത് ലീഗ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി

  
backup
July 03 2018 | 17:07 PM

%e0%b4%a4%e0%b5%97%e0%b4%b9%e0%b5%80%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d

രാംഗഡ്: ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറ ഗ്രാമത്തില്‍ ഗോസംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ തൗഹീദ് അന്‍സാരിയുടെ വസതിയില്‍ യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചു.

ജൂണ്‍ പതിനെട്ടിനാണ് തൗഹീദ് അന്‍സാരി കൊല്ലപ്പെട്ടത്. വാഹനം കൊണ്ട് വന്ന് ഇടിച്ചു വീഴ്ത്തി., ഓടി വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നു കൊലപ്പെടുത്തി മൃതശരീരം റെയില്‍വേ ട്രാക്കില്‍ വലിച്ചെറിയുകയായിരുന്നു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് തൗഹീദിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.

ജാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ വിഷയത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെ യൂത്ത് ലീഗ് വിമര്‍ശിച്ചു. തൗഹീദിന്റെ കയ്യിലുണ്ടായിരുന്ന ഇറച്ചി പശുവിറച്ചിയാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനക്കയച്ച് ഫലം കാത്തിരുപ്പാണ് സര്‍ക്കാര്‍. ഒരൊറ്റ പ്രതിയെ പോലും ഇതുവരെ പിടികൂടിയിട്ടില്ല. ഇത്തരം കൊലപാതകങ്ങളുടെ കാര്യത്തില്‍ ബി.ജെ.പി അധികാരത്തിലിരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും കുറ്റവാളികളെ സംരക്ഷിക്കുന നിലപാടാണ് പോലിസ് സ്വീകരിക്കുന്നത്.

ജാര്‍ഖണ്ഡ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സാജിദ് ആലം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാന്‍ ഖാന്‍, ജനറല്‍ സെക്രട്ടറി അക്ബര്‍ അലി ഖാന്‍, ജില്ലാ ലീഗ് പ്രസിഡന്റ് അബ്ദുള്‍ ഖയ്യും അന്‍സാരി,ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ആ കുടുംബത്തിന്റെ ദയനീയ സ്ഥിതി നേതാക്കള്‍ കണ്ടറിഞ്ഞു. തൗഹീദിന്റെ ഉമ്മയും ബാപ്പയും ഭാര്യയും രണ്ട് മക്കളും അവിടെയാണ് താമസം. ഒരു മകളെ വിവാഹം കഴിച്ചയച്ചു. തൗഹീദിന്റെ ഭാര്യ മനസിന്റെ താളം നഷ്ടപ്പെട്ട നിലയിലാണ്. സഹോദരന്‍ നൗഷാദ് ആലം സംഭവങ്ങള്‍ വിശദീകരിച്ചു.

സംഭവം നടന്നത് കഴിഞ്ഞ മാസം 18ന്.. ഒരൊറ്റ ആളെ പോലും പിടികൂടിയിട്ടില്ല പോലിസ് ഇതുവരെ. ഓരോ ദിവസവും ഓരോരുത്തരെ വിളിപ്പിക്കും വിട്ടയയ്ക്കും. ആ ഇറച്ചി പശുവിന്റെയാണോ എന്നറിയാന്‍ കാണിക്കുന്ന താല്‍പ്പര്യത്തിന്റെ പകുതി ഒരു മനുഷ്യന്റ കാര്യത്തില്‍ ഉണ്ടായെങ്കില്‍.. അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ഒമ്പതാം ക്ലാസുകാരനായ മകന്‍ നവേദ് അലിയുടെയും എട്ടാം ക്ലാസുകാരിയായ മകള്‍ നാസ്‌നിന്‍ പര്‍വീണിന്റെയും വൃദ്ധരായ തൗഹീദിന്റെ മാതാപിതാക്കളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്..തീര്‍ത്തും അനാഥമായ അവസ്ഥയിലാണ് കുടുംബം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ താല്‍ക്കാലിക സഹായം സി കെ സുബൈര്‍ കൈമാറി.

ഏതു സാഹചര്യത്തിലും നീതിക്കായി പോരാടുമെന്ന് ആ കുടുംബം പറഞ്ഞു. സഹോദരന്‍ നൗഷാദ് ആലം ഒരു വക്കീലാണ്. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ ഒരു പ്രതിനിധി സംഘം ജാര്‍ഖണ്ഡിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍മാരെ നേരില്‍ കാണുമെന്നും, സത്വര നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago