പുളിക്കീഴില്‍ ഷട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കര്‍ഷകസംഘം
എടത്വ: ഓരുവെള്ളഭീഷണി തടയുന്നതിന് പുളിക്കീഴില്‍ ഷട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സ്വതന്ത്ര കര്‍ഷകസംഘം. ഓരുവെള്ള ഭീഷണിയെ തുടര്‍ന്ന് നെല്‍ചെടി കരിഞ്ഞുണങ്ങിയ തകഴി കൃഷിഭവന്‍ പരിധിയില്‍പെട്ട കന്നുമ്മ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് സംഘം ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചത്. അപ്പര്‍കുട്ടനാട്ടില്‍ ഓരുവെള്ളമെത്തുന്നത് മഹാദേവിക്കാട് പുളിക്കീഴ് തോട്ടിലൂടെയാണ്. കാലാകാലങ്ങളില്‍ ഓരുമുട്ട് സ്ഥാപിക്കാറുണ്ടങ്കിലും ഓരു വെള്ളം കയറിയശേഷമാണ് മുട്ട് സ്ഥാപിക്കാറുള്ളത്. ഇവിടെ ഷട്ടര്‍സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്.
പലതവണ ആവശ്യം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ തലത്തില്‍ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നും, കര്‍ഷകരുടെ ദുരിത നിവാരണത്തിന് അടിയന്തിരമായി ഷട്ടര്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകസംഘം യോഗം സംഘടിപ്പിച്ചു.
ജില്ല പ്രസിഡന്റ് എന്‍.എ ജബ്ബാറിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് അബ്ദുള്ള കുമാരപുരം, ജനറല്‍ സെക്രട്ടറി മഷ്ഹൂര്‍ പുത്തറ, സെക്രട്ടറിമാരായ എ.എം. നിസ്സാര്‍ വീയപുരം, ഹമീദ് കുന്നത്ത്, എന്‍.ആര്‍ രാജ, സംസ്ഥാനസമതി അംഗം യു. അഷ്‌റഫ്, നിസ്സാര്‍ താഴ്ചയില്‍, സൈനുല്‍ ആബിദീന്‍, ഷാഫി പത്തിയൂര്‍, ഹകിം, സ്വാലിഹ് തകഴി, പാടശേഖര സമതി ഭാരവാഹികളായ രാജു കലത്തില്‍, മനോഹരന്‍, ചാക്കോ വര്‍ഗീസ്, രാമചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു. തകഴി കൃഷിഭവന്‍ പരിധിയിലെ പാടശേഖരസമതി നല്‍കിയ നിവേദനം സംസ്ഥാന സെക്രട്ടറി ശ്യംസുന്ദര്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."