HOME
DETAILS

'എയ്ഞ്ചല്‍സ്': 70 ആംബുലന്‍സുകള്‍ റെഡി

  
backup
July 13, 2016 | 8:00 PM

%e0%b4%8e%e0%b4%af%e0%b5%8d%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-70-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%81

മലപ്പുറം: എയ്ഞ്ചല്‍സ് ഇന്റര്‍ നാഷണല്‍ മലപ്പുറം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെല്ലായിടത്തും എല്ലാ സമയത്തും ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കുന്നതിനുള്ള ജില്ലാ പഞ്ചായത്ത് സംരംഭം ലക്ഷ്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. ഈ സംരംഭവുമായി സഹകരിക്കുവാന്‍ 70 ആംബുലന്‍സുകള്‍ ഇതിനകം സന്നദ്ധമായി മുന്നോട്ടു വന്നു. ഇതില്‍ 64 ആംബുലന്‍സുകളുടെ ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കി. ആംബുലന്‍സുകളില്‍ ജി.പി.എസ് ഘടിപ്പിക്കുന്ന പ്രവര്‍ത്തനം ഉടനെ തുടങ്ങും. താല്‍പര്യമുള്ള ആംബുലന്‍സുകള്‍ക്ക് എയ്ഞ്ചല്‍സുമായി സഹകരിക്കുവാന്‍ ഇനിയും അവസരമുണ്ട്. ആംബുലന്‍സിന്റെ എല്ലാ രേഖകളും ഡ്രൈവറുടെ എല്ലാ രേഖകളും രണ്ടു കോപ്പി ഫോട്ടൊയുമായി ഉമ്മര്‍ അറക്കല്‍, ചെയര്‍മാന്‍ ആംബുലന്‍സ് ഓപ്പറേറ്റിംഗ് കമ്മിറ്റി (എയ്ഞ്ചല്‍സ്) ജില്ലാ പഞ്ചായത്ത് ഭവന്‍ മലപ്പുറം (പോസ്റ്റ്) എന്ന അഡ്രസില്‍ അയക്കേണ്ടതാണ്. ബ്ലോക്ക് തലത്തില്‍ എയ്ഞ്ചല്‍സ് കമ്മിറ്റി രൂപീകരണ യോഗം പൂര്‍ത്തിയാവുന്ന മുറക്ക് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പദ്ധതി വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. ഓരോ വാര്‍ഡില്‍ നിന്നും അഞ്ചു പ്രതിനിധികളെ വീതം പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്ത് തലത്തില്‍ വിപുലമായ യോഗങ്ങളാണ് നടക്കുക.
    ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, കെ.പി ഹാജറുമ്മ, അബ്ദുല്‍ റഷീദ് (അസ്സി: കമ്മീഷണര്‍ ഓഫ് പൊലിസ്), ഡോ: ശ്രീബിജു, ഡോ: ഇസ്മായീല്‍ (ഡപ്യൂട്ടി ഡി.എം.ഒ) ഡോ: യാസിര്‍, ഡോ: അബൂബക്കര്‍ തയ്യില്‍, റഷീദ് പറമ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  18 days ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  18 days ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  18 days ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  18 days ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  18 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  18 days ago
No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  19 days ago
No Image

മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കും; കേന്ദ്രം ആവശ്യം പരിഗണിച്ചെന്ന് മന്ത്രി

Kerala
  •  19 days ago
No Image

പ്രതിശ്രുതവരന്റെ കൊലപാതകം: പരസ്പരം പഴിചാരി സിയയും കാമുകനും; ആസൂത്രണം തന്റേതെന്ന് ഒടുവില്‍ സമ്മതിച്ച് സിയ

National
  •  19 days ago
No Image

വാഹനമില്ലാതെ ലഹരിവേട്ട; കോഴിക്കോട് എക്‌സൈസ് പ്രതിസന്ധിയില്‍

Kerala
  •  19 days ago