HOME
DETAILS

കണ്ണൂരിനെ ചൊല്ലി തർക്കം മുറുകുന്നു; കോൺഗ്രസിൽ സുധാകരൻ്റെ പടയൊരുക്കം, നാളെ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

  
Web Desk
March 17, 2026 | 5:01 PM

congress faces internal rift over first-phase candidate list

കണ്ണൂർ: കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം. കണ്ണൂർ സീറ്റിനെ ചൊല്ലി കെപിസിസി മുൻ പ്രസിഡൻ്റ് കെ. സുധാകരൻ ഉയർത്തിയ പ്രതിഷേധം ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബുധനാഴ്ച ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്ന സുധാകരൻ തൻ്റെ നിലപാട് അറിയിക്കുമെന്നാണ് സൂചന.

കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഒഴിവാക്കിയതിൽ സുധാകരന് കടുത്ത അമർഷമുണ്ട്. മാത്രമല്ല, പാർട്ടി നേതൃത്വം തനിക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ഇന്ന് 55 സ്ഥാനാർത്ഥികളുടെ പേരുകളടങ്ങുന്ന ആദ്യഘ‌ട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിൽ കണ്ണൂർ മണ്ഡലം ഉൾപ്പെടുത്തിയിട്ടില്ല.

രമേശ് ചെന്നിത്തലയും മറ്റ് എം.പിമാരും ഇന്ന് സുധാകരനുമായി നേരിട്ട് ചർച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം തൻ്റെ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ബുധനാഴ്ച ചേരുന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) യോഗത്തിന് മുന്നോടിയായോ ശേഷമോ സുധാകരൻ മാധ്യമങ്ങളോട് സംസാരിച്ചേക്കുമെന്നാണ് സൂചന.

കെ. സുധാകരനെ കൂടാതെ അടൂർ പ്രകാശും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരുമായി ബന്ധപ്പെട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tensions escalate within the Congress party as former KPCC president K Sudhakaran protests the Kannur seat allocation, putting the high command on the back foot. Sudhakaran is set to address the media in Delhi on Wednesday, revealing his stance ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത ഗ്രന്ഥങ്ങള്‍ കൈവശംവയ്ക്കുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും ഭീകരവാദത്തിന് തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

National
  •  5 days ago
No Image

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു

National
  •  5 days ago
No Image

'ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ യു.എസ് നാവിക സേന കടല്‍ക്കൊള്ളക്കാരെ പോലെ' ഇറാന്‍ എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തതിനെ ന്യായീകരിച്ച് ട്രംപ് 

International
  •  5 days ago
No Image

തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍

Cricket
  •  5 days ago
No Image

  25 വര്‍ഷത്തെ ഒളിവുജീവിതം; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ കുടുക്കിയത് പൊലിസിന്റെ 'എഐ' തന്ത്രം

Kerala
  •  5 days ago
No Image

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാര്‍ഹിക വിലയും ഉയരുന്നു; ഇരട്ട പ്രഹരമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാനും നീക്കം

latest
  •  5 days ago
No Image

എന്‍.എം.എം.എസ് പരീക്ഷാഫലം: മാര്‍ക്കറിയാനാവാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍

Kerala
  •  5 days ago
No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  5 days ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  5 days ago
No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  5 days ago