തകര്‍ത്താടി കൊല്‍ക്കത്ത
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും കൊല്‍ക്കത്തക്ക് ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 28 റണ്‍സിനാണ് അവര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെ.കെ.ആര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. റോബിന്‍ ഉത്തപ്പ (67*), നിതീഷ് റാണ (63) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ആന്ദ്രെ റസലിന്റെ (17 പന്തില്‍ 48) മറ്റൊരു തീപ്പൊരി ഇന്നിങ്‌സുമാണ് കെ.കെ.ആറിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ റാണ- ഉത്തപ്പ സഖ്യം ചേര്‍ന്നെടുത്ത 110 റണ്‍സാണ് കെ.കെ.ആറിന്റെ ഇന്നിങ്‌സ് ഭദ്രമാക്കിയത്. പിന്നീട് റസലിന്റെ വെടിക്കെട്ട് കൂടി തുണച്ചതോടെ കെ.കെ.ആര്‍ അനായാസം 200 റണ്‍സ് പിന്നിടുകയായിരുന്നു. ഷമിയുടെ 19മത്തെ ഓവറില്‍ 25 റണ്‍സാണ് കൊല്‍ക്കത്തന്‍ താരങ്ങള്‍ അടിച്ചു കൂട്ടിയത്.
തുടര്‍ച്ചയായ മൂന്നു സിക്‌സറുകളും ഒരു ബൗണ്ട@റിയുമാണ് റസല്‍ നേടിയത്. 17 പന്തുകള്‍ നേരിട്ട റസലിന്റെ ഇന്നിങ്‌സില്‍ അഞ്ചു സിക്‌സറുകളും മൂന്നു ബൗണ്ടറിയുമുള്‍പ്പെട്ടിരുന്നു. 34 പന്തില്‍ ഏഴു സിക്‌സറും ര@ണ്ടു ബൗണ്ട@റിയുമുള്‍പ്പെടെ 63 റണ്‍സെടുത്ത റാണയും കെ.കെ.ആറിന്റെ കരുത്തായി. 50 പന്തില്‍ ആറു ബൗണ്ടറികളും രണ്ട സിക്‌സറുമടക്കമാണ് പുറത്താവാതെ 67 റണ്‍സെടുത്ത് ഉത്തപ്പ ടീമിന്റെ ടോപ്‌സ്‌കോററായത്. സുനില്‍ നരെയ്ന്‍ (9 പന്തില്‍ 24), ക്രിസ് ലിന്‍ (10) എന്നിവരും പുറത്തായി.
രണ്ട@ിന് 36 റണ്‍സെന്ന നിലയില്‍ പതറിയ കെ.കെആറിനെ മൂന്നാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും നിതീഷ് റാണയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ കളിയിലേക്കു തിരികെ കൊണ്ട@ുവന്നു. 110 റണ്‍സാണ് ഈ സഖ്യം നേടിയത്. 34 പന്തില്‍ ഏഴു സിക്‌സറും രണ്ട@ു ബൗണ്ടറികളുമടക്കം 63 റണ്‍സെടുത്ത റാണയെ വരുണിന്റെ ബൗളിങില്‍ മായങ്ക് അഗര്‍വാള്‍ പിടികൂടി. കെ.കെ.ആര്‍ മൂന്നിന് 146. ഐപിഎല്ലിലെ തന്റെ ഏഴാമത്തെ അര്‍ധ സെഞ്ചുറിയാണ് റാണ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തന്നെ പാളി. അഞ്ച് പന്തില്‍ ഒരു റണ്‍സുമായി രാഹുല്‍ പവലിയനിലേക്ക് മടങ്ങി. വെടിക്കെട്ടിന് ഒരുങ്ങിയെത്തിയ ഗെയിലും 20 റണ്‍സുമായി തിരിച്ചുപോയി. ഇതോടെ പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് ചെറിയ മങ്ങലേറ്റു. പിന്നീടെത്തിയ സര്‍ഫ്രാസ് ഖാന് 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പിന്നീട് പിടിച്ച് നിന്ന മായങ്ക് അഗര്‍വാള്‍ 58 റണ്‍സുമായി പുറത്തായി. പിയൂഷ് ചൗളയുടെ പന്തില്‍ ബൗള്‍ഡായിട്ടായിരുന്നു മായങ്ക് മടങ്ങിയത്. ഡേവിഡ് മില്ലര്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."