കണ്ടെത്തിയത് വൈറസിനെയല്ല; സാന്നിധ്യമുണ്ടായിരുന്നതിന്റെ തെളിവ്
കോഴിക്കോട്: വവ്വാലുകളുടെ ശരീരസ്രവ സാംപിളുകളില്‍ നിപാ വൈറസിന്റെ സാന്നിധ്യമല്ല, മറിച്ച് നേരത്തേ അവയുടെ ശരീരത്തില്‍ വൈറസ് ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകളാണ് വിദഗ്ധ സംഘം കണ്ടെത്തിയത്. വവ്വാലുകളുടെ ശരീരത്തില്‍ നിപാ വൈറസിനെതിരേ രൂപം കൊണ്ട ആന്റി നിപാ വൈറസ് ആന്റിബോഡികള്‍ കണ്ടെത്തിയതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിപാ കോഴിക്കോട്ട് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ വൈറസിനെ നേരിട്ട് കണ്ടെത്താന്‍ മനുഷ്യസ്രവത്തില്‍ നടത്തുന്ന പരിശോധനയായ റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി പി.സി.ആര്‍) ടെസ്റ്റാണ് ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലും പൂനയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നടത്തിയിരുന്നത്. എന്നാല്‍ ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളുടേതായിരുന്നു ഇതില്‍ മിക്ക സാംപിളുകളും. ആദ്യത്തെ രോഗി (ഇന്റക്‌സ് പേഷ്യന്റ്) ക്ക് രോഗം പകര്‍ത്തിയ വവ്വാലുകളെ കണ്ടെത്താനാണ് ശ്രമം നടത്തിയത്. ചില പഴംതീനി വവ്വാലുകളെയും പരിശോധിച്ചെങ്കിലും വൈറസിനെ കണ്ടെത്താനായില്ല.
രോഗം സ്ഥിരീകരിച്ചയുടനെ പരമാവധി രണ്ടാഴ്ചവരെ വവ്വാലുകളുടെ ശരീരത്തില്‍ വൈറസ് തുടരുമെന്ന നിഗമനത്തിലായിരുന്നു ഈ പരിശോധന. അതിന് ശേഷം നിപാ വൈറസ് വവ്വാലുകളുടെ ശരീരത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയും പകരം ആന്റി നിപാ വൈറസ് ആന്റിബോഡി രൂപപ്പെടുകയും ചെയ്യും. ഇവയാണ് വവ്വാലുകളുടെ ശരീരത്തിലെ വൈറസിനെ നശിപ്പിക്കുന്നത്. രണ്ടാംഘട്ട പരിശോധനയില്‍ ഇത്തരം ആന്റി നിപാ വൈറസ് ആന്റിബോഡി കണ്ടെത്തുകയും ഇതുവഴി വവ്വാലുകളില്‍ നിപാ വൈറസുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞന്‍ സുപ്രഭാതത്തോട് പറഞ്ഞു.
രോഗം പടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞ ശേഷമാണ് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഐ.സി.എം.ആറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം എത്തിയത്. ലോകാരോഗ്യ സംഘടനയുടെ വിശദീകരണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സംഘത്തെ നിയോഗിച്ചത്.
നേരത്തെ സാംപിള്‍ ശേഖരിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നെങ്കില്‍ കൃത്യമായ റിസല്‍ട്ടിന് മെഡിക്കല്‍ ഗവേഷണ സംഘം തന്നെ നേതൃത്വം നല്‍കണമെന്നായിരുന്നു നിര്‍ദേശം.
വൈറസിനെ കണ്ടെത്താന്‍ സൂപ്പിക്കടയില്‍ നിന്ന് 10 കി.മി ചുറ്റളവിലുള്ള പ്രദേശത്തെ പഴംതീനി വവ്വാലുകള്‍, പന്നികള്‍, പശുക്കള്‍ തുടങ്ങിയവയുടെ 55 രക്തസാംപിളുകളാണ് പരിശോധനക്ക് ഭോപ്പാലിലേക്ക് അയച്ചത്. രോഗം കണ്ടെത്തിയ പ്രദേശത്തു നിന്ന് അധികം അകലെയല്ലാതെ ശേഖരിച്ച വവ്വാലിന്റെ സാംപിളിലാണ് വൈറസ് ബാധയുടെ തെളിവുകള്‍ ലഭിച്ചതെന്നാണ് സൂചന.
സാംപിള്‍ ശേഖരിക്കാന്‍ വൈകിയതിനാല്‍ രണ്ടാംഘട്ടത്തില്‍ ശേഖരിച്ച സാംപിളുകളെല്ലാം എലിസ ( ഐ.ജി. എം) പരിശോധനകളാണ് നടത്തിയത്. 16 വിഭാഗത്തില്‍പ്പെട്ട പഴംതീനി വവ്വാലുകളുടെ സാംപിളുകളില്‍ അഞ്ച് വിഭാഗത്തില്‍പ്പെട്ടവയിലാണ് ആന്റി നിപാ വൈറസ് ആന്റിബോഡി കണ്ടെത്തിയതെന്നാണ് വിവരം. ജലേൃീുൗ െഴശഴമിലേൗെ, ഋീി്യരലേൃശ െുെലഹമലമ, ഇ്യിീുലേൃൗ,െ ടരീീേുവശഹൗ െസൗവഹശശ മിറ ഒശുുീശെറലൃീ െഹമൃ്മൗേ െഎന്നിവയാണ് സാധാരണ വൈറസ് രോഗവാഹകര്‍. ലോകത്ത് ആദ്യമായി 1998 ല്‍ മലേഷ്യയില്‍ നിപാ വൈറസിനെ കണ്ടെത്തിയപ്പോള്‍ പഴംതീനി വവ്വാലിന്റെ മൂത്രത്തില്‍ നിന്ന് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.
പിന്നീട് മലേഷ്യയില്‍ രോഗം വീണ്ടുമുണ്ടായില്ല. തുടര്‍ന്ന് രോഗം കണ്ടെത്തിയ ബംഗ്ലാദേശിലും പഴംതീനി വവ്വാലുകളില്‍ നിന്ന് വൈറസിനെ നേരിട്ട് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവയുടെ സ്രവത്തില്‍ നിന്ന് ആന്റി നിപാ വൈറസ് ആന്റിബോഡിയാണ് കണ്ടെത്തിയത്. ഇപ്പോള്‍ കോഴിക്കോട്ടും ആന്റിബോഡിയെയാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം
International
• 2 months agoആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
International
• 2 months agoതിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്
Kerala
• 2 months agoകോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍
Kerala
• 2 months agoവീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 2 months agoമടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക്
Kerala
• 2 months agoകൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 2 months agoഅര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
latest
• 2 months ago'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍
Kerala
• 3 months agoഎം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്
Kerala
• 3 months agoഅത് അര്ജുന് തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
Kerala
• 3 months agoഅന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്
Kerala
• 3 months agoകൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 3 months agoസംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന് വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി
Kerala
• 3 months agoതൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍
Kerala
• 3 months agoബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്
Kerala
• 3 months agoപൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്; 320 കൂടി ഇന്ന് പവന് 56,800; വൈകാതെ 57000 കടക്കുമെന്ന് സൂചന
International
• 3 months ago'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
International
• 3 months agoഗസ്സക്കുമേലും ഇസ്റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത