HOME
DETAILS
MAL
കൊവിഡ് കാലത്ത് നോര്‍ക്ക ഓഫിസുകള്‍ കോടികള്‍ മുടക്കി മോടിയാക്കുന്നു
backup
June 11 2020 | 02:06 AM
തിരുവനന്തപുരം: കൊവിഡ് 19 വ്യാപന പ്രതിസന്ധിക്കിടെ നോര്‍ക്ക റൂട്ട്സിന്റെ ശാക്തീകരണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചു. ആസ്ഥാന മന്ദിരവും മറ്റു സംസ്ഥാനങ്ങളിലെ ഓഫിസുകളും മോടിപിടിപ്പിക്കുന്നതിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായാണ് ഈ പണം അനുവദിച്ചിരിക്കുന്നത്.
ഇതില്‍ മിക്ക പ്രവര്‍ത്തനങ്ങളും മാറ്റിവയ്ക്കാവുന്നവയാണെങ്കിലും ഈ പ്രതിസന്ധികാലത്തുതന്നെ നടത്തുകയാണെന്നത് ശ്രദ്ധേയമാണ്. കോണ്‍ഫറന്‍സ് ഹാളുകളുടെ നവീകരണത്തിനായി 15,00,000, സ്റ്റാഫ് റൂമുകള്‍ക്കായി 8,00,000, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന സാറ്റലൈറ്റ് ഓഫിസുകളുടെ സ്ഥാപനത്തിനെന്ന പേരില്‍ 7,20,000, ഹെഡ് ഓഫിസ് നവീകരണത്തിനായി 1,19,80,000, ഐ.ടി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറിക്കും 10,00,000 എന്നിങ്ങനെയാണ് തുക നീക്കിവച്ചിട്ടുള്ളത്. ഇതിനെല്ലാം പുറമേ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ട്രെയിനികള്‍ക്കും സ്റ്റാഫിനും നല്‍കേണ്ട വേതനം ഉള്‍പ്പെടെയുള്ള ഭരണപരമായ ചെലവുകള്‍ക്കെന്ന പേരില്‍ 40,00,000 പ്രത്യേകമായും മാറ്റിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."