HOME
DETAILS

പതിനായിരവും കടന്ന് ഗെയിലാട്ടം

  
backup
April 18, 2017 | 10:47 PM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2

രാജ്‌കോട്ട്: ഒടുവില്‍ ഇടവേളയ്ക്ക് വിരാമമിട്ട് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന കരീബിയന്‍ അതികായന്റെ ബാറ്റ് വീണ്ടും മിന്നലുകള്‍ തീര്‍ത്തു. രാജ്‌കോട്ടിലെ ക്രിക്കറ്റ് പിച്ചില്‍ ഗെയിലിന്റെ ബാറ്റ് തീക്കാറ്റായി പടര്‍ന്നപ്പോള്‍ 38 പന്തില്‍ പിറന്നത് 77 റണ്‍സ്. ഏഴ് കൂറ്റന്‍ സിക്‌സറുകളും അഞ്ചു ഫോറുകളും ആ ബാറ്റില്‍ നിന്ന് പെയ്തു. ഒപ്പം ഒരപൂര്‍വ റെക്കോര്‍ഡും ഗെയില്‍ സ്വന്തമാക്കി. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 10000 റണ്‍സ് പിന്നിടുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാന്‍ എന്ന പെരുമ.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ബാറ്റ് ചെയ്താണ് ഗെയ്ല്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഗുജറാത്തിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ ഗെയിലിന്റെ അക്കൗണ്ടില്‍ 9997 റണ്‍സായിരുന്നു. മൂന്ന് റണ്‍സ് ചേര്‍ത്ത് റെക്കോര്‍ഡിട്ട ഗെയ്ല്‍ അവിടം കൊണ്ടവസാനിപ്പിച്ചില്ല. പിന്നീട് മലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെ പന്ത് നാലുപാടും പായിച്ച് വിന്‍ഡീസ് അതികായന്‍ തന്റെ ഫോമിന്റെ അപാരത പ്രദര്‍ശിപ്പിച്ചപ്പോള്‍ ഗുജറാത്തിന്റെ എല്ലാ ബൗളര്‍മാരും അടികൊണ്ടു വലഞ്ഞു.

തന്റെ 290ാം മത്സരത്തില്‍ 285ാം ഇന്നിങ്‌സിലാണ് അനുപമമായ നേട്ടം ഗെയ്ല്‍ സ്വന്തമാക്കിയത്. 18 ശതകങ്ങളും 61 അര്‍ധ ശതകങ്ങളും 743 സിക്‌സറുകളും 769 ഫോറുകളുമടങ്ങുന്നതാണ് ഗെയിലിന്റെ 10074 റണ്‍സ്. 37 തവണ പുറത്താകാതെ നിന്ന ഗെയിലിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഐ.പി.എല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരേ അടിച്ചെടുത്ത 66 പന്തില്‍ 175 റണ്‍സെന്ന സ്‌കോറാണ്. ടി20യില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറും ഇതു തന്നെ. തീര്‍ന്നില്ല ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും കുറിച്ചതിന്റെ റെക്കോര്‍ഡും ഗെയിലില്‍ ഭദ്രം. 10000 പിന്നിട്ട റെക്കോര്‍ഡ് സമീപ കാലത്തൊന്നും ഒരു ബാറ്റ്‌സ്മാന് മറികടക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. രണ്ടാം സ്ഥാനത്തുള്ള ബ്രണ്ടന്‍ മെക്കല്ലത്തിന്റെ സമ്പാദ്യം (7524)റണ്‍സാണ്. ബ്രാഡ് ഹോഡ്ജ് (7338), ഡേവിഡ് വാര്‍ണര്‍ (7156), കൈറോണ്‍ പൊള്ളാര്‍ഡ് (7087) എന്നിങ്ങനെയാണ് പിന്നാലെയുള്ളവരുടെ നേട്ടം.
അന്താരാഷ്ട്ര ടി20യില്‍ വെസ്റ്റിന്‍ഡീസിനായി 50 മത്സരങ്ങള്‍ കളിച്ച ഗെയ്ല്‍ 1519 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 117 റണ്‍സാണ് മികച്ച സ്‌കോര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോമില്ലായ്മയിൽ ആശങ്ക വേണ്ട, സഞ്ജുവിൽ വിശ്വാസമുണ്ട്; പിന്തുണയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  a minute ago
No Image

മകനെ രക്ഷിക്കാൻ പുലിയെ തല്ലിക്കൊന്ന സംഭവം; അച്ഛനും മകനുമെതിരെ കേസെടുത്ത് വനംവകുപ്പ്; കൊല്ലാൻ ഉപയോഗിച്ച അരിവാളും കുന്തവും കസ്റ്റഡിയിൽ

National
  •  2 minutes ago
No Image

പരസ്യങ്ങളില്ലാത്ത ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും; പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പരീക്ഷിക്കാൻ ഒരുങ്ങി മെറ്റാ

Tech
  •  13 minutes ago
No Image

അജിത് പവാറിന്റെ വിയോഗം: സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ; സത്യപ്രതിജ്ഞ നാളെ?

National
  •  33 minutes ago
No Image

ഷോപ്പിംഗ് ഫെസ്റ്റിവൽ കഴിഞ്ഞിട്ടും ദുബൈയിൽ വീണ്ടും വെടിക്കെട്ട്: വരാനിരിക്കുന്നത് ഒരാഴ്ച നീളുന്ന വിസ്മയം; ആഘോഷത്തിനു പിന്നിലെ കാരണം ഇത്

uae
  •  40 minutes ago
No Image

തിരുവനന്തപുരത്ത് എസ്.ഐയ്ക്ക് നേരെ ക്രൂരമായ മർദ്ദനം; സി.പി.ഒയും സഹോദരനുമടക്കം മൂന്ന് പേർ പിടിയിൽ

crime
  •  an hour ago
No Image

മഴയത്ത് അഭ്യാസപ്രകടനം; 8 വാഹനങ്ങൾ പിടിച്ചെടുത്ത് ഷാർജ പൊലിസ്

uae
  •  an hour ago
No Image

ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്‌കൂളുകളിൽ സൗജന്യ നാപ്കിൻ ഉറപ്പാക്കണമെന്ന് സുപ്രിം കോടതി

National
  •  an hour ago
No Image

ബഹ്‌റൈനില്‍ 'സ്വച്ച് ബഹ്‌റൈന്‍' ശുചീകരണ പ്രവര്‍ത്തനം; പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ സന്ദേശം

bahrain
  •  an hour ago
No Image

ഭർത്താവിന്റെ 'ക്രൂരമായ തമാശ'; കുടുംബാംഗങ്ങളുടെ മുന്നിൽ അപമാനിതയായ മോഡൽ ജീവിതം അവസാനിപ്പിച്ചു

crime
  •  an hour ago