15,000 രൂപയുണ്ടെങ്കില്‍ നാദാപുരത്തെ കാമറകള്‍ മിഴിതുറക്കും
നാദാപുരം: പ്രവര്‍ത്തനരഹിതമായ സി.സി.ടി.വി കാമറകള്‍ നന്നാക്കാന്‍ 15000 രൂപ വേണം.
ഫണ്ടില്ലാത്തതിനാല്‍ റിപ്പയര്‍ ചെയ്യാനാകാതെ ആര്‍ക്കും ഉപകാരമില്ലാതെ നാശത്തിന്റെ വക്കിലാണ് കാമറകള്‍. നാദാപുരം ടൗണില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ക്കാണ് ഈ ദുര്‍ഗതി. രണ്ടു വര്‍ഷം മുന്‍പ് ഇ.കെ വിജയന് എം.എല്‍.എയുടെ ആസ്തി ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇവ സ്ഥാപിച്ചത്.
നാദാപുരത്തെ പ്രധാന ഭാഗങ്ങളെ പൊലിസ് കണ്ട്രോള് റൂമില്‍ നിന്ന് നിരീക്ഷിക്കാന്‍ പാകത്തില്‍ 11 കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഏതാനും നാളുകളായി ഇവയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
കേബിളുകളില്‍ വന്ന തകരാറാണ് പ്രധാന തടസമെന്നാണ് കണ്ടെത്തല്‍. ഇവ മാറ്റിസ്ഥാപിക്കാന്‍ 15000 രൂപാ ചെലവ് പ്രതീക്ഷിക്കുന്നതായി നാദാപുരം ഡിവൈ.എസ്.പി ഇ. സുനില്‍കുമാര്‍ പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."