സാമ്പത്തിക ഇടനാഴി കശ്മിരുമായി ബന്ധമില്ലെന്ന് ചൈന
ബെയ്ജിങ്: പാകിസ്താനുമായുള്ള സാമ്പത്തിക ഇടനാഴി പദ്ധതിക്ക് കശ്മിരുമായി ബന്ധമില്ലെന്ന് ചൈന. ഇന്ത്യയുടെ പ്രതിഷേധത്തിന് മറുപടി പറയവേയാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്. പാക് അധീന കശ്മിരിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. ഇതിന് കശ്മിരുമായി നേരിട്ട് ബന്ധമൊന്നുമില്ല. സാമ്പത്തിക പദ്ധതി മാത്രമാണ് ഇതെന്നും ഇന്ത്യക്ക് ആശങ്കവേണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു.
അതേസമയം, വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഇന്ത്യക്കും പങ്കാളിയാവാമെന്ന് ചൈന സൂചിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ സ്വപ്ന പദ്ധതികളിലൊന്നാണിത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് പാകിസ്താനുമായുള്ള സാമ്പത്തിക ഇടനാഴി. 46 ബില്യണാണ് പദ്ധതിയുടെ ചെലവ്. പട്ട് പാതയിലാണ് ഇത് തുടങ്ങുന്നത്. അയല്‍രാജ്യങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാനും വ്യാപാരം സുഗമമാക്കാനുമാണ് ചൈന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."