വയോജന ക്ഷേമത്തിനായി സമിതികള്‍ രൂപീകരിക്കും
കോഴിക്കോട്: വയോജന ക്ഷേമത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതികള്‍ രൂപീകരിക്കും.
വയോസുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ഹാളില്‍ നടന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി ചെയര്‍പേഴ്സനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുമായ എം.ആര് അനിത അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി മുഖ്യാതിഥിയായി. ജില്ലാ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി ജയരാജ് സ്വാഗതം പറഞ്ഞു.
ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ കെ.എന്‍ ജയകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ഷീബ മുംതാസ്, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം ടി. ദേവി, സബ് ഇന്‍സ്പെക്ടര്‍ സുരേഷ്ബാബു, സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ പ്രസിഡന്റ് കെ.വി ബാലന്കുറുപ്പ്, കോര്പറേഷന് വയോമിത്രം കോര്‍ഡിനേറ്റര്‍ സന്ധ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."