തൊഴില്‍ ആവശ്യമുണ്ടോ? ടൂറിസം മിഷന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യൂ...
കോഴിക്കോട്: കേരളത്തിലെ വിദഗ്ധ-അവിദഗ്ധ തൊഴിലാളികളെയും വിവിധ മേഖലയിലെ തൊഴില്‍ അന്വേഷകരെയും ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഭാഗമാക്കി ടൂറിസം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ തൊഴിലുകളുമായി ബന്ധിപ്പിക്കുകയാണ് ടൂറിസം മിഷന്‍.
ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ഡ്രൈവര്‍, തുടങ്ങി ഏതു തൊഴില്‍ ചെയ്യുന്നവര്‍ക്കും ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും ഇതിന്റെ ഭാഗമാകാം. കൂടാതെ ടൂറിസം സ്ഥാപനങ്ങളില്‍ ഫ്രണ്ട് ഓഫിസിലും അവസരമുണ്ട്.
പേര്, വിലാസം, യോഗ്യത, തൊഴില്‍, പ്രതീക്ഷിക്കുന്ന വേതനം, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, ഒരു മാസത്തിനുള്ളില്‍ വാങ്ങിയ പൊലിസ് സ്റ്റേഷന്‍, ഗസറ്റഡ് ഓഫിസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപത്തിന്റെ തലവനോ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, തൊഴില്‍ ചെയ്യുന്നതിന് ഏതെങ്കിലും വിധത്തില്‍ ലൈസന്‍സ് ആവശ്യമാണെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവയും രണ്ടു കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കാം.
ൃ@േസലൃമഹമീtuൃശാെ.ീൃഴ എന്ന മെയില്‍ ഐ.ഡിയിലേക്കോ, ജില്ലാ കോഡിനേറ്റര്‍, ജില്ലാ ടൂറിസം മിഷന്‍ ഓഫിസ്, റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫിസ്, വിനോദ സഞ്ചാര വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് 673020 എന്ന വിലാസത്തിലോ ജൂലൈ 20ന് മുന്‍പായി അപേക്ഷ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."