പത്രികകള്‍ ഇന്നുമുതല്‍ സ്വീകരിക്കും; ഒരുക്കങ്ങള്‍ വിലയിരുത്തി
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും.
ഇതിനായുള്ള ഒരുക്കങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ മൂന്നുവരെ പത്രിക ജില്ലാ വരണാധികാരിക്ക് കൈമാറാം. സ്ഥാനാര്‍ഥി കെട്ടിവയ്ക്കുന്ന തുക സ്വീകരിക്കാന്‍ കലക്ടറേറ്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പുതുതായി ലഭിച്ച അപേക്ഷകളിന്മേലുള്ള നടപടികള്‍ 29നുള്ളില്‍ പൂര്‍ത്തീകരിക്കും. വൈകുന്നേരത്തിനുള്ളില്‍ ഇതിന്മേലുള്ള റിപോര്‍ട്ട് കൈമാറാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. ഭിന്നശേഷി വോട്ടര്‍മാരെ ബന്ധപ്പെട്ട ബൂത്തുകളിലെത്തിക്കാന്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കും. മണ്ഡലത്തില്‍ 412 ബൂത്തുകളുടെ പരിധിയില്‍ ഭിന്നശേഷിക്കാരുണ്ട്. വാഹനസൗകര്യം ആവശ്യമായവരുടെ കണക്കെടുക്കെടുപ്പ് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ 30, 31 തിയതികളിലായി പൂര്‍ത്തിയാക്കും.
പോളിങ് ബൂത്തുകളില്‍ വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നു കലക്ടര്‍ നിര്‍ദേശിച്ചു. അതേസമയം, സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ ഇന്ന് ജില്ലയിലെത്തും. യോഗത്തില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."