'വല്യതോടിന് വല്യാദരം' നല്‍കാന്‍ ഏഴാച്ചേരി ഗ്രാമം ഒരുങ്ങുന്നു
പാലാ: 'വല്യതോടിന് വല്യാദരം' നല്‍കാന്‍ ഏഴാച്ചേരി ഗ്രാമം ഒരുങ്ങുന്നു. ഏഴാച്ചേരി സ്റ്റോണേജ് നേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് വല്യതോടിനു വല്യാദരം നല്‍കുന്നത്.
വിപുലമായ പരിപാടികളോടെയാണ് നാടൊന്നാകെ തോടിന് ആദരവ് അര്‍പ്പിക്കുന്നതെന്നു സംഘാടകര്‍ പാലായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 31ന് വൈകിട്ട് നാലിനാണ് ആദര സമ്മേളനം.
രാമപുരം പഞ്ചായത്തിലെ വടക്കന്‍ മലനിരകളില്‍നിന്നുത്ഭവിച്ച് മരങ്ങാട്, ഏഴാച്ചേരി, അന്ത്യാളം, പയപ്പാര്‍, കരൂര്‍ ഭാഗങ്ങളിലൂടെ ഒഴുകി പാലായില്‍ എത്തുമ്പോള്‍ ളാലംതോടായി മാറുന്ന വല്യതോടിന് 250-ല്‍ പരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് ചില പഠനങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ചെറുതും വലുതുമായി നാല്‍പ്പതോളം കൈത്തോടുകള്‍ വല്യതോട്ടില്‍ ഒഴുകിയെത്തുന്നുണ്ട്.
കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലൂടെ ഒഴുകുന്ന വല്യതോട് വലിയൊരു ഭൂഭാഗത്തെ കൃഷിക്കും കുടിവെള്ള ത്തിനും അനുഗ്രഹമാകുന്നുണ്ട്. പത്തോളം കുടിവെള്ള പദ്ധതികളുടെ നിലനില്‍പ്പും വല്യതോടിനെ ആശ്രയിച്ചാണ്.
വലിയൊരു ജനതതിയുടെ ജീവനും ജീവിതവും വല്യതോടിനെ അടിസ്ഥാന മാക്കിയാണ് എന്നതിനാല്‍ കുടുംബത്തിലെ ഒരു മുത്തശ്ശിയെ ആദരിക്കുന്നതു പോലെയുള്ള പവിത്രമായ ചടങ്ങുകളോടെയാണ് 'വല്യതോടിന് വല്യാദരം' പരിപാടി നടത്തുന്നതെന്ന് സ്റ്റോണേജ് ക്ലബ്ബ് ഭാരവാഹികളായ കെ. അലോഷ്യസ് കണ്ണച്ചാംകുന്നേല്‍, സതീഷ് താഴത്തുരുത്തിയില്‍, വിജയകുമാര്‍ ചിറയ്ക്കല്‍, അനില്‍കുമാര്‍ അനില്‍സദനം, വി.ജി. ചന്ദ്രന്‍ തേരുംന്താനം എന്നിവര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."