HOME
DETAILS

പ്രവാസികള്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം

  
backup
June 12, 2020 | 1:54 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95

 

തിരുവന്തപുരം: വിദഗ്ധ സമിതി നിര്‍ദേശപ്രകാരം വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ മാര്‍രേഖ സര്‍ക്കാര്‍ പുതുക്കി. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മാര്‍ഗരേഖ പുതുക്കിയത്.
വിദേശത്തുനിന്നും വരുന്നവരില്‍ വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉള്ളവരില്‍ നിന്നും സത്യവാങ്മൂലം എഴുതിവാങ്ങി വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ പോകാം.
ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം, പൊലിസ്, കൊവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച വിവരം കൈമാറും. യാത്രക്കാരന്‍ വീട്ടില്‍ എത്തിച്ചേര്‍ന്നു എന്ന് പൊലിസ് ഉറപ്പാക്കും.
വീട്ടിലെ സൗകര്യത്തില്‍ ന്യൂനതകളുള്ള പക്ഷം സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും. കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മുന്‍കരുതല്‍ നിര്‍ദേശിക്കും.
ക്വാറന്റൈന്‍ ലംഘിച്ചാല്‍ നടപടി സ്വീകരിക്കും. വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകാം. പെയ്ഡ് ക്വാറന്റൈന്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഹോട്ടലില്‍ സൗകര്യം ഒരുക്കും.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ എത്തുന്നതിനു മുന്‍പായി 'കൊവിഡ് ജാഗ്രത' പോര്‍ട്ടലിലൂടെ ഹോം ക്വാറന്റൈന്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തെരഞ്ഞെടുക്കാം.
സത്യവാങ്മൂലം സംബന്ധിച്ച് ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂം വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും.സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്ന വിവരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, പൊലിസ്, കൊവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവരെ അറിയിച്ചിരിക്കണം.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ 12 മണിക്ക് മുന്‍പ്;
പ്രാദേശിക സാഹചര്യം നോക്കി തീരുമാനം


തിരുവനന്തപുരം: നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ വിദഗ്ധ സമിതയുടെ ശുപാര്‍ശയെ തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തി. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണിത്.
ഒരു വ്യക്തി പ്രാദേശിക സമ്പര്‍ക്കത്തിലൂടെ പോസിറ്റീവാകുക, വീട്ടിലെ രണ്ട് പേര്‍ ക്വാറന്റൈന്‍ ആകുക, വാര്‍ഡില്‍ പത്തിലേറെ പേര്‍ നിരീക്ഷണത്തിലാകുക, വാര്‍ഡില്‍ സെക്കന്ററി ക്വാറന്റൈന്‍ ഉണ്ടാകുക, കൊവിഡ് വ്യാപനത്തിനുള്ള സാധ്യത ഒരു സബ് വാര്‍ഡിലോ, ചന്ത, ഹാര്‍ബര്‍, ഷോപ്പിങ് മാള്‍, സ്ട്രീറ്റ്, താമസപ്രദേശം ഇവയിലോ കണ്ടെത്തിയാല്‍ പ്രത്യേക പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാകും. ഏഴ് ദിവസത്തേക്കാണ് ഇങ്ങനെ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുക. നീട്ടുന്ന കാര്യം കലക്ടറുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും.
ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പായി കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും.
പഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് തലത്തിലും കോര്‍പറേഷനില്‍ സബ് വാര്‍ഡ് തലത്തിലും ആയിരിക്കും.വാര്‍ഡുകളിലെ 50 ശതമാനത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റാകും. 50 ശതമാനത്തില്‍ താഴെയാകുന്ന മുറയ്ക്ക് ഇതൊഴിവാക്കും.വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ വീടും ആ വീടിനു ചുറ്റുമുള്ള നിശ്ചിത ചുറ്റളവിലുള്ള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40 ലക്ഷത്തിന്റെ തട്ടിപ്പ്: സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

crime
  •  4 minutes ago
No Image

ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെ 'വന്‍ കപ്പല്‍ പട'; പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി  ട്രംപ്

International
  •  24 minutes ago
No Image

പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ്, ചിത്രം പുറത്ത്; 'കവറില്‍ ഇത്തപ്പഴം, കൊള്ളക്കാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala
  •  27 minutes ago
No Image

മരണം വരെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡാണ്; ആരാധകരുടെ ഹൃദയം തൊട്ട് കാസെമിറോയുടെ വിടവാങ്ങൽ പ്രസംഗം

Football
  •  an hour ago
No Image

തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value

Kuwait
  •  an hour ago
No Image

പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

crime
  •  an hour ago
No Image

ജയിലില്‍ കഴിയുന്ന എം.കെ ഫൈസി വീണ്ടും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്

National
  •  an hour ago
No Image

പ്രധാനമന്ത്രി തലസ്ഥാനത്ത്; നാല് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  2 hours ago
No Image

'അവന്‍ വെറുമൊരു കുഞ്ഞാണ്' കുടിയേറ്റ നടപടിയുടെ പേരില്‍ അഞ്ച് വയസ്സുകാരനെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കിയ സംഭവത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധം

International
  •  2 hours ago
No Image

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; സുരക്ഷാ കാരണത്താലെന്ന് വിശദീകരണം

Kerala
  •  2 hours ago