HOME
DETAILS
MAL
മൂലമറ്റത്ത് വൈദ്യുതി ഉല്പാദനം കൂട്ടി; മലങ്കര ഡാം തുറന്നു
backup
March 28 2019 | 05:03 AM
മുട്ടം : ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്പാദനം കൂട്ടിയതിനേത്തുടര്ന്ന് മലങ്കര ഡാം തുറന്നു. ഉത്പ്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര അണക്കെട്ടിലാണ് എത്തുന്നത്.
മലങ്കരയിലെ ജലനിരപ്പ് ഇന്നലെ 41.98 മീറ്ററായി ഉയര്‍ന്നു. കടുത്ത വേനലില്‍ വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള ഉല്പാദനം 12.092 ദശലക്ഷം യൂനിറ്റായി ഉയര്ത്തിയതിനേത്തുടര്ന്നാണ് കൂടുതല്‍ വെള്ളം എത്തിയത്. തുടര്‍ന്ന് ഡാമിന്റെ 4 ാം ഷട്ടര്‍ ഉയര്‍ത്തി വെള്ളം ഒഴുക്കി വിട്ടു. മലങ്കര അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.
നാലാം നമ്പര്‍ ഷട്ടര്‍ 30 സെ. മീറ്റര്‍ ഉയര്‍ത്തിയാണ് തൊടുപുഴയാറ്റിലേക്ക് വെള്ളം ഒഴുക്കി വിടുന്നത്. ഏതാനും മാസങ്ങളായി ഡാമിന്റെ ഇടത് കനാലിലൂടെയും വലത് കനാലിലൂടെയും വെള്ളം ഒഴുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."