HOME
DETAILS
MAL
സ്നേഹം പകരാന്‍ വിദ്യാര്‍ഥികള്‍ വൃദ്ധമന്ദിരത്തിലെത്തി
backup
April 19 2017 | 00:04 AM
കാസര്‍കോട്: അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്തത് വ്യത്യസ്തമായ വഴി. കാസര്‍കോട് നവഭാരത് സയന്‍സ് കോളജിലെ നൂറോളം വിദ്യാര്‍ഥികളാണു പരവനടുക്കം വൃദ്ധസദനത്തില്‍ അമ്മമാര്‍ക്ക് സ്നേഹം പകരാന്‍ എത്തിയത്.
സമ്മാനപ്പൊതിയുമായി വന്ന വിദ്യാര്‍ഥികളെ അമ്മമാര്‍ സ്വീകരിച്ചു.
പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കുവച്ചുമാണ് വൃദ്ധമന്ദിരത്തില്‍ നിന്നു കുട്ടികള്‍ പടിയിറങ്ങിയത്. അധ്യാപകരായ അന്നപൂര്‍ണ, റോഷിനി, തസീല, ഇര്‍ഫാന, യൂനിയന്‍ ഭാരവാഹികളായ സയ്യിദ് അസ്സന്, ഷബ്നം, സിനാന്, ജംഷാദ്, കലീല്, സുനിതകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."