HOME
DETAILS

ചന്തിരൂര്‍ പാലത്തിന് വടക്കുഭാഗത്തുള്ള മീഡിയന്‍ ഗ്യാപ്പ് അടച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു

  
backup
July 13 2016 | 21:07 PM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%9f%e0%b4%95

അരൂര്‍: ദേശീയപാതയില്‍ ചന്തിരൂര്‍ പാലത്തിന് വടക്കുഭാഗത്തുള്ള മീഡിയന്‍ ഗ്യാപ്പ് അടച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അടച്ച മീഡിയന്‍ ഗ്യാപ്പ് ഉടന്‍തന്നെ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചന്തിരൂര്‍ മര്‍ച്ചന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്ഷന്‍ കൗണ്‍സിലില്‍ പഞ്ചായത്തംഗങ്ങളും, ആട്ടോറിക്ഷ തൊഴിലാളികളും അടക്കമുള്ളവര്‍ പങ്കെടുത്തു.
കഴിഞ്ഞമാസം ഈ മീഡിന്‍ ഗ്യാപ്പിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതിനെതുടര്‍ന്നാണ് പോലീസ് മീഡിയന്‍ ഗ്യാപ്പ് അടച്ചത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് പിന്നീട് തുറന്നു കൊടുക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഇതുവരേയും തുറന്നു നല്‍കാത്തതോടെയാണ് സമരം നടത്തുവാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
അടച്ച മീഡിയന്‍ ഗ്യാപ്പ് തുറന്നു നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അരൂര്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സഞ്ചാര സ്വാതന്ത്യം തടസപ്പെടുത്തരുതെന്നും അടിയന്തിര സന്ദര്‍ഭങ്ങളില്‍ അടച്ച മീഡിയന്‍ ഗ്യാപ്പ് തുറന്നുകൊടുക്കണമെന്ന് പോലീസിന് പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പിയും കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും മീഡിയന്‍ ഗ്യാപ്പ് തുറന്നുകൊടുക്കുവാന്‍ തയ്യാറായില്ലെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
ഇവിടത്തെ മീഡിയന്‍ ഗ്യാപ്പ് അപകടത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ചാണ് പോലീസ് ഇത് അടച്ചത്. എന്നാല്‍ ഇതിന് മുന്‍പ് യാതൊരപകടവും ഇവിടെ ഉണ്ടായിട്ടില്ലെന്നും ആദ്യമായാണ് ഇവിടെ അപകടം സംഭവിച്ചതെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.
കൂടാതെ ഇനിയും അപകടം ഉണ്ടാകാതിരിക്കുവാന്‍ ഇവിടെയുള്ള ബസ് സ്റ്റോപ്പ് അല്‍പ്പംകൂടി പിന്നോട്ട് മാറ്റണമെന്ന് എല്ലാ മീഡിയന്‍ ഗ്യാപ്പുകളിലും സിഗ്നല്‍ലൈറ്റ് സ്ഥാപിക്കണമെന്നും ഇത് അപകടം ഇല്ലാതാക്കുവാന്‍ സഹായിക്കുമെന്നും ചൂണ്ടികാണിച്ചിട്ടും നടപടിയെടക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല.
ഇത്തരം സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കുവാനും ആദ്യമെന്ന നിലയില്‍ ദേശീയ പാതയില്‍ പ്രതിഷേധ ജ്വാല നടത്തുവാനും തുടര്‍ന്ന് സമരം ശക്തിപ്പെടുത്തുവാനുമാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. യോഗത്തില്‍ കണ്‍വീനര്‍ സി.കെ. പുഷ്പ്പന്‍, പഞ്ചായത്തംഗം ഇഷാദ്, ഇ.വി. തിലകന്‍, യു.സി. ഷാജി, താഹ, ജോര്‍ജ്ജ്, മജിദ് തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago