HOME
DETAILS

ജില്ലയില്‍ റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

  
backup
April 19 2017 | 00:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be


കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ആര്‍.ആര്‍.ഡി.എ)യുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ അടച്ച് നാളെ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ വ്യാപാരികള്‍ ധര്‍ണാ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പു പാലിക്കുക, ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ കടകളില്‍ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിഹിതം വെട്ടി കുറച്ചതോടെ നിലവില്‍ തുച്ഛമായ കമ്മിഷനാണ് റേഷന്‍ വ്യാപാരികള്‍ക്കു ലഭിക്കുന്നത്. ഇതില്‍ മാറ്റം വരണം. പകരം കൃത്യമായ വേതനം സര്‍ക്കാര്‍ നല്‍കണം.
350 കാര്‍ഡുകള്‍ക്ക് റേഷന്‍ നല്‍കുന്ന വ്യാപാരികള്‍ക്ക് 15,000 രൂപ എന്ന തോതില്‍ സര്‍ക്കാര്‍ തത്വത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും ഇപ്പോഴും ആറു മാസത്തെ കമ്മിഷന്‍ സര്‍ക്കാര്‍ നല്‍കാന്‍ ബാക്കിയുണ്ട്. ഇതിന് പുറമേ ഗോഡൗണില്‍ നിന്നു റേഷന്‍ സാധനം കടകളില്‍ എത്തിച്ചതിന്റെ പേരിലും സര്‍ക്കാര്‍ പണം നല്‍കാനുണ്ട്. ഈ രീതിയില്‍ റേഷന്‍ കടകള്‍ നടത്തി കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
സൂചനാ സമരമാണ് നാളെ നടക്കുന്നത്. സര്‍ക്കാര്‍ തീരുമാനം കൈകൊള്ളുന്നില്ലെങ്കില്‍ മെയ് ഒന്ന് മുതല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.പി തമ്പാന്‍, ജില്ലാ പ്രസിഡന്റ് എന്‍ ഗോപി, ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി കെ അബ്ദുല്‍ റസാഖ്, പ്രസിഡന്റ് വി സുധാകരന്‍, എം ദാമോദരന്‍ എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago