ശിഹാബ്തങ്ങള്‍ റിലീഫ് സെല്‍ വിവാഹസംഗമം 30ന്
ഗൂഡല്ലൂര്‍: ഒന്നാംമൈല്‍ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ സംഘടിപ്പിക്കുന്ന വിവാഹ സംഗമം ഈമാസം 30ന് നടക്കും.
ഒന്നാംമൈല്‍ ഹയാത്തുല്‍ ഇസ്ലാം മദ്റസ അങ്കണത്തില്‍ സയ്യിദ് ബാഅലവി മുസ്തഫ പൂക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സംഗമത്തിന് തുടക്കമാവുക. കെ.പി മുഹമ്മദ് ഹാജി സംഗമം ഉദ്ഘാടനം ചെയ്യും. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, ഒ.കെ.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ നിക്കാഹിന് നേതൃത്വം നല്‍കും. ഫരീദ് റഹ്മാനി കാളികാവ് ഉദ്ബോധനം നടത്തും. മഹല്ലിലെ മൂന്ന് സഹോദരിമാരാണ് സംഗമത്തില്‍ വിവാഹിതരാവുന്നത്. വധുവിന് അഞ്ച് പവന് സ്വര്‍ണവും ഇരുവര്‍ക്കും വിവാഹ വസ്ത്രങ്ങളും കമ്മിറ്റിയുടെ ഭാഗമായി നല്‍കും. മഹല്ലിലെ കുടുംബങ്ങള്‍ നല്കിയ സംഭാവനയും ഉദാരമതികള്‍ നല്കുന്ന സംഭാവനകളും സ്വരുക്കൂട്ടിയാണ് വിവാഹസംഗമം സംഘടിപ്പിക്കുന്നത്.
സംഗമം വിജയിപ്പിക്കാനായി പി.കെ മുഹമ്മദ് ഹാജി ചെയര്‍മാനും വി.പി മോയിന്‍ ഫൈസി കണ്‍വീനറും ഒ.എം യൂസഫ് ഹാജി ട്രഷററുമായ സ്വാഗതസംഘം ഭാരവാഹികളും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും സജീവ പ്രവര്‍ത്തനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."