HOME
DETAILS

ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നു

  
backup
July 04 2018 | 07:07 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d


മലപ്പുറം: ജില്ലയിലെ മുനിസിപ്പാലിറ്റികളിലെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നു. ആരോഗ്യം രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദേശത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ നോഡല്‍ ഓഫിസായി തെരഞ്ഞെടുത്താണ് പുതിയ നീക്കം.
പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ നോഡല്‍ ഓഫിസറായി അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജിനെ നിയോഗിച്ചു.
നിലവില്‍ മുനിസിപ്പാലിറ്റികളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേത്യത്വത്തിലല്ല ഏകോപിപ്പിക്കുന്നത്. ഏകോപനം നടക്കുന്നതോടെ ഇനിമുതല്‍ ജില്ലാ കലക്ടര്‍ ആഴ്ചയില്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുക്കും.
മുനിസിപ്പാലിറ്റികള്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും തടയുന്നതില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുവരെ ജില്ലയിലെ 12 മുനിസിപ്പാലിറ്റികളിലായി 63 ഡെങ്കി ഉറപ്പായ കേസുകളും 61 ഡെങ്കി സംശയിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഡെങ്കി ബാധിച്ചുള്ള ഒരു മരണവും ഡെങ്കി സംശയിക്കുന്ന ഒരു മരണവുമുണ്ടായി.
ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പല്‍ അധ്യക്ഷന്‍മാര്‍ ആഴ്ചയില്‍ ഒരു ദിവസം യോഗം ചേര്‍ന്നു വാര്‍ഡുതല സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago