ഖത്തറില്‍ 1965 പേര്‍ക്ക് കോവിഡ് മുക്തി 1517 പേര്‍ക്ക് രോഗബാധ
ദോഹ: ഖത്തറില്‍ 1517 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ കോവിഡ് രോഗം സ്ഥിരീകരിച്ചു. 1,965 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 76588 ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 53296ഉം ആയി. രാജ്യത്ത് ഇന്ന ഒരാളാണ് കോവിഡ് ബാധിച്ചുമരിച്ചത്.
51 വയസ്സുകാരനാണ് ഇന്ന് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 70 ആയി. 24 മണിക്കൂറിനിടെ 14 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 229 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. 5872 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്.
മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 2,80,665 ആയി. 23222 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്.കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ 16,000 എന്ന ഹെല്പ്പ്ലൈന് നമ്പറില്‍ ബന്ധപ്പെടുകയോ കോവിഡ് പരിശോധനാ സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം. മുഐതര്‍ ഹെല്‍ത്ത് സെന്റര്‍, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഗറാഫ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധനയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."