താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു
കരുനാഗപ്പള്ളി: ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വലക്കുന്നു.
പലപ്പോഴും ഉള്ള ഡോക്ടര്‍മാര്‍ കൂട്ട അവധിയുമെടുക്കാറുണ്ടെന്ന് രോഗികള്‍ പറയുന്നു. ഇത് കാരണം ഈ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ഡോക്ടര്‍മാരുടെ താമസ സ്ഥലത്തിനു സമീപത്തുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ ഇവരുടെ സ്വകാര്യ പ്രാക്ടീസിന്റെ ഏജന്റുമാരാവുകയാണെന്നും പരാതിയുണ്ട്. ബുക്കിങും മറ്റുമൊക്കെ മെഡിക്കല്‍ സ്‌റ്റോറിലായിരിക്കും ചെയ്യേണ്ടത്. ഡോക്ടര്‍ കുറിക്കുന്ന മിക്ക മരുന്നുകളും ഈ മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രമേ ലഭിക്കാറൂള്ളൂ. ഡോക്ടര്‍മാര്‍ കൃത്യവിലോപത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കര്‍ശന നടപടിയെടുക്കാന്‍ ഉന്നതാധികാരികള്‍ തയാറാകണമെന്ന് ആര്‍.വൈ.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് രാജേഷ് പട്ടശ്ശേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."