സാധ്യതാ പഠനത്തിന് ഭരണാനുമതി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ തലശ്ശേരി
തലശ്ശേരി: മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ ഒരു നൂറ്റാണ്ടുകാലത്തെ സ്വപ്നമായ തലശ്ശേരി-മൈസൂരു റെയില്‍പാതക്കായുള്ള സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയ സംസ്ഥാന സര്‍ക്കാറിനെ തലശ്ശേരി വികസന വേദി അഭിനന്ദിച്ചു. ഒരു നൂറ്റാണ്ടിന്റെ സ്വപ്ന പദ്ധതി പൂവണിയാന്‍ പോകുന്ന സന്തോഷത്തിലാണ് തലശ്ശേരി ജനത. ബ്രിട്ടീഷുകാര്‍ പാതക്കായി 50 ഏക്കര്‍ സ്ഥലം സ്വരൂപിച്ച് നിര്‍മാണം തുടങ്ങാനുദ്ദേശിച്ച ഘട്ടത്തില്‍ രണ്ട് ലോക മഹായുദ്ധങ്ങള്‍ കാരണം നടപ്പാക്കാന്‍ സാധിക്കാതെ പോയി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രഥമ റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി മൈസൂരു മുതല്‍ തലശ്ശേരി വരെ കാര്‍ മാര്‍ഗം സഞ്ചരിച്ച് പാത അനിവാര്യമാണെന്ന് പ്രഖ്യാ പിക്കുകയും ചെയ്തിരുന്നു. പിന്നീട് ലോകസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയും നെട്ടൂര്‍ പി. ദാമോധരനും പാതക്കായി ശക്തമായി വാദിച്ചിരുന്നു. തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത് പ്രകാരം രണ്ട് സര്‍വേകള്‍ നടത്തിയിരുന്നു.
പിണറായി സര്‍ക്കാറും റിച്ചാര്‍ഡ് ഹേ എം.പിയും കര്‍ണാടക ആസൂത്രണ ബോര്‍ഡ് അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ സി.എം ഇബ്രാഹിമിന്റെയും പ്രത്യേക താല്പര്യത്തെ തുടര്‍ന്നാണ് തലശ്ശേരി-മൈസൂരു പാതക്ക് വീണ്ടും ശബ്ദമുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."